Mar 29, 2025 03:54 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) പാടം കതിരണിഞ്ഞു. 2021 ജൂൺമാസം മുതൽ ഇതുവരെയായി കുറ്റ്യാടി നിയോജകമണ്ഡലത്തിലെ 59.98 ഹെക്ടർ തരിശുഭൂമിയിൽ കൃഷി ചെയ്തുവെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളുടെയും, കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെയും സംയോജനത്തിലൂടെ തരിശുനിലങ്ങളിൽ നെൽകൃഷി ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിയതായി മന്ത്രി പറഞ്ഞു.

കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റര്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയായാണ് മന്ത്രിയുടെ ഉത്തരവ്.

തരിശുനിലങ്ങൾ ഒരുക്കുന്നതിന് എംജിഎൻആർഇ ജി എസ് പദ്ധതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി കർഷകർ കർഷക ഗ്രൂപ്പുകൾ എന്നിവരുടെ യോഗം ചേർന്ന് വിലയിരുത്തുകയും സബ്സിഡി ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകി പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്തതായി മന്ത്രി പറഞ്ഞു

കുറ്റ്യാടി നിയോജക മണ്ഡലത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ തരിശ് നിലയിൽ കൃഷിയോഗ്യമാക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കാന്നുള്ള പ്രവർത്തനങ്ങൾ നടത്തിയതായും ബഹുമാനപ്പെട്ട മന്ത്രി അറിയിച്ചു.

#fallow #lands #Kuttiadi #constituency #made #cultivable #Minister #Pprasad

Next TV

Top Stories










Entertainment News