നരിപ്പറ്റ: (kuttiadi.truevisionnews.com) 'ആരോഗ്യകരമായ തുടക്കം പ്രതീക്ഷാനിർഭരമായ ഭാവി' എന്ന സന്ദേശവുമായി നരിപ്പറ്റ ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ബൈക്ക് റാലി സംഘടിപ്പിച്ചു. കൈവേലിയിൽ നിന്ന് ആരംഭിച്ച റാലി നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി ഫ്ലാഗ് ഓഫ് ചെയ്തു.


മെഡിക്കൽ ഓഫീസർ ഡോ.പ്രദോഷ്കുമാർ.എം., ഡോ.സുഹാദ്.എച്ച്.എസ്., ഹെൽത്ത് ഇൻസ്പെക്ടർ എം.എസ്.സന്തോഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എൻ.കെ.ഷാജി, കെ.കെ.ദിലീപ് കുമാർ, വ്യാപാരി വ്യവസായി പ്രതിനിധി എൻ.പി.സജിത്ത്, ഷാജിൽകുമാർ, വാർഡ് വികസന സമിതി കൺവീനർ ശശിധരൻ മാസ്റ്റർ.കെ.പി. എന്നിവർ സംസാരിച്ചു.
#WorldHealthDay #celebration#Naripatta #FamilyHealthCenter #organizes #awareness #bikerally #new#new