കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടിയിൽ നിന്നും കാണാതായ യുവതിയേയും രണ്ട് മക്കളേയും വടകരയിൽ നിന്നും കണ്ടെത്തി. ഊരത്ത് സ്വദേശിനി അഞ്ജന(30), മക്കളായ അലംകൃത(2), അലൻ(1) എന്നിവരെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.
സൗന്ദര്യപിണക്കത്തെ തുടർന്നാണ് ഇവർ വീട് വിട്ടിറങ്ങിയതെന്ന് പൊലീസ് പറയുന്നു. കല്ലാച്ചി കോടതിയിൽ ഹാജരാക്കിയ ഇവരെ ഭർത്താവിനൊപ്പം വിട്ടയച്ചു. രാവിലെ മുതൽ കാണാതായ ഇവരെ ഏറെ സമയം കഴിഞ്ഞും വീട്ടിലെത്താതിനെ തുടർന്ന് അഞ്ജനയുടെ ബന്ധുക്കൾ കുറ്റ്യാടി പോലിസിൽ പരാതി നൽകിയിരുന്നു.
മൂവരും കുറ്റ്യാടിയിൽ നിന്നും വടകര ഭഗത്തേക്ക് പോയതായി പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
#Missing #woman #two #children #found #Kuttiadi