---
title: "കുറ്റ്യാടിയിൽ  രാസ ലഹരി നൽകി പീഡിപ്പിച്ച കേസ്: സമഗ്രാന്വേഷണം വേണം -സിപിഐ എം "
english_title: "Chemical torture case in Kuttiady thorough investigationneeded CPI(M)"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/295470/chemical-torture-case-in-kuttiady-thorough-investigationneeded-cpim"
published_at: "2025-06-10T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68482cfc341fd_lahari.jpg"
keywords: []
---

# കുറ്റ്യാടിയിൽ  രാസ ലഹരി നൽകി പീഡിപ്പിച്ച കേസ്: സമഗ്രാന്വേഷണം വേണം -സിപിഐ എം 

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടിയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ലോഡ്ജുകളും വാടക വീടുകളും കേന്ദ്രീകരിച്ച് കൊണ്ടുള്ള സെക്സ് റാക്കറ്റിന്റെ വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

## Article Content

**കുറ്റ്യാടി : **കുറ്റ്യാടിയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ലോഡ്ജുകളും വാടക വീടുകളും കേന്ദ്രീകരിച്ച് കൊണ്ടുള്ള സെക്സ് റാക്കറ്റിന്റെ വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കള്ളാട് സ്വദേശിയായ ചേക്കു എന്ന അജ്നാസ് രാസലഹരി നൽകി ആൺകുട്ടിയെ പീഡിപ്പിച്ച സംഭവം.

കുറ്റ്യാടിയിൽ ബാർബർ ഷോപ്പ് നടത്തുന്ന അജ്നാസ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് രാജസ്ഥാനിലെ അജ്മീറിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇതിനിടയിലാണ് യാത്രാമധ്യേ മംഗലാപുരത്ത് വച്ച് അന്വേഷണസംഘം അറസ്റ്റ് ചെയ്യുന്നത്.

അജ്നാസും കൂട്ടാളികളും മറ്റ് ചില കുട്ടികളെയും സമാനമായി ഉപയോഗപ്പെടുത്തി എന്ന പരാതിയും വ്യാപകമായി ഉയർന്നുവന്നിട്ടുണ്ട്. ലഹരി വില്പനയെയും ഉറവിടത്തെയും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.

അന്വേഷണത്തെ വഴിതെറ്റിക്കാനും യഥാർത്ഥ പ്രതികളെ രക്ഷിക്കാനും മതതീവ്രവാദ സംഘടനകൾ നടത്തുന്ന പ്രചരണങ്ങൾ പൊതുസമൂഹം ജാഗ്രതയോടെ കാണണമെന്നും മേൽ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ മുഴുവൻ ആളുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സിപിഐ എം കുന്നുമ്മൽ ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/295470/chemical-torture-case-in-kuttiady-thorough-investigationneeded-cpim)