കുറ്റ്യാടി:(kuttiadi.truevisionnews.com) വേനല്‍ മഴ കര്‍ഷകര്‍ക്ക് കണ്ണീര്‍മഴയായി. ഊരത്ത് അമ്പലക്കണ്ടിയില്‍ വിഷുവിനു വിളവെടുപ്പ് നടത്താനായി കൃഷി ചെയ്ത വെള്ളരി ഉള്‍പ്പെടെയുള്ള വിവിധ പച്ചക്കറികളാണ് പൂര്‍ണമായും വെള്ളത്തിലായി നശിച്ചത്.
കാട്ടുപന്നിക്കൂട്ടങ്ങളുടെ നിരന്തര ആക്രമണത്തെ അതിജീവിച്ചു നാട്ടിന്‍പുറങ്ങളിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ ചെയ്ത കൃഷിയാണ് നശിച്ചത്. പതിനഞ്ചു വര്‍ഷം മുമ്പാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായതെന്ന് കര്‍ഷകന്‍ അമ്പലക്കണ്ടി ശങ്കരന്‍ പറഞ്ഞു.
#Summer #rains #turned #tears#vegetables #harvested #Vishu #flooded #destroyed