മണിമല ആക്ടീവ് പ്ലാനറ്റ് പാർക്കിലെ മാലിന്യ പ്രശ്നത്തിന് ഉടൻ പരിഹാരം കാണുക, ശാസ്ത്രീയമായ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുക, പ്ലാന്റ് സ്ഥാപിക്കുന്നതുവരെ സന്ദർശകരെ പൂർണമായി നിയന്ത്രിക്കുക, പാർക്കിൽ നിലവിലുള്ള എല്ലാ മാലിന്യ ടാങ്കുകളും അണുവിമുക്തമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സിപിഐ എം വേളം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പാർക്കിന് മു ന്നിൽ അനിശ്ചിതകാല ഉപരോധ സമരം ആരംഭിച്ചു.


പാർക്കിലെയും പരിസര പ്രദേശങ്ങളിലെയും കിണറുകളിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യ ത്തിലാണ് സമരം ആരംഭിച്ചത്.
സിപിഐ എം കുന്നുമ്മൽ ഏരി യാ സെക്രട്ടറി കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു. പി പി ബാബു അധ്യക്ഷനായി. സിപിഐ എം ജി ല്ലാ കമ്മിറ്റി അംഗങ്ങളായ പി സി ഷൈജു, എൻ കെ രാമചന്ദ്രൻ, ലോ ക്കൽ സെക്രട്ടറി പി വത്സൻ, ഏരിയാ കമ്മിറ്റി അംഗം സി എം യശോദ, പി എം കണാരൻ എന്നിവർ സംസാരി ച്ചു. ഒ പി വിനോദൻ സ്വാഗതം പറ ഞ്ഞു.
#Blockade #strike #Resolve #garbage #problem #Manimala #Park #immediately #CPI(M)