കുറ്റ്യാടി: നാടും നഗരവും വിഷു ആഘോഷത്തിരക്കിൽ അമർന്നതോടെ ടൗണുകളിൽ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക് രൂക്ഷമായി. വാഹനങ്ങൾ ടൗണുകളിൽ നിറഞ്ഞതോടെ കുറ്റ്യാടി, കക്കട്ടിൽ ഗതാഗത കുരുക്ക് രൂക്ഷമായി.


വാഹനങ്ങൾ കുറ്റ്യാടി ടൗൺ ജംഗ്ഷൻ കടക്കാൻ മണിക്കൂറുകൾ വേണ്ടി വന്നു. വയനാട്, കോഴിക്കോട്, മൈസൂരു ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ എത്തേണ്ട ദീർഘ ദൂര വാഹനങ്ങൾ മണിക്കൂറുകളാണ് കുടുങ്ങി കിടന്നത്.
#Vehicles #full #traffic #jams #severe #Kuttiadi