നരിപ്പറ്റ: കണ്ടോത്ത് കുനി-നരിപ്പറ്റ പോസ്റ്റ് ഓഫീസ് റോഡ് രാജ്യസഭ എംപി ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. എംപി യുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 18 ലക്ഷം രൂപ ചിലവിലാണ് പൊതുകണ്ടി മുക്ക് മുതൽ ചങ്ങരോത്തു മദ്രസ വരെ റോഡ് ഗതാഗത യോഗ്യമാക്കിയത്.


ഇതോടു കൂടി റോഡിന്റെ മുഴുവൻ ഭാഗങ്ങളും ഗതാഗത യോഗ്യമായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി വിശ്വനാഥന്റെ അധ്യക്ഷതയിൽ എംപി റോഡ് നാടിനു തുറന്ന് കൊടുത്തു.
ഗ്രാമപഞ്ചായത്ത് മെമ്പർ സജിത സുധാകരൻ, സി.കെ നാണു, ഖാലിദ്, കെ.പി നാണു, റോഡ് കൺവീനർ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.
#KandothKuni #Naripatta #Post #Office #road #inaugurated