പെരുവണ്ണാമുഴി: സെന്റ് തോമസ് അസോസിയേഷൻ ഫോർ റൂറൽ സർവീസ് (സ്റ്റാർസ്) ന്റെ ഹണി മ്യൂസിയം പെരുവണ്ണാമുഴി വിനോദ സഞ്ചാര കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. സ്റ്റാർസ് കോഴിക്കോട് നബാർഡ് ചക്കിട്ടപ്പാറ പഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ തുടങ്ങിയ സ്റ്റാർസ് ഹണി വാലി പ്രൊഡ്യൂസർ കമ്പനിയുടെ കീഴിലാണ് ഹണി മ്യൂസിയം ഒരുക്കിയത്.


തേനിന്റെയും തേൻ ഉത്പന്നങ്ങളുടെയും തേനീച്ച കൃഷിയുടെ ഉപകരണങ്ങളുടെയും പ്രദർശനവും വിൽപ്പനയുമാണ് ഒരുക്കിയിട്ടുള്ളത്. മന്ത്രി പി. കെ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു.
ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ അധ്യക്ഷനായി. സ്റ്റാർസ് പ്രസിഡന്റ് ഫാദർ : ഡോ ബിജു ജോൺ മുഖ്യപ്രഭാഷണം നടത്തി. ഹണി വാലി കൗണ്ടർ ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്തു.
കമ്പനിയുടെ ഷെയർ സർട്ടിഫിക്കറ് വിതരണം റൂബി ജോസഫ് കൊമ്മറ്റത്തിന് നൽകി. കുറ്റ്യാടി ജലസേചന പദ്ധതി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജു നിർവഹിച്ചു.
#Exhibition #sale #Honey #Museum #start #Peruvannamoozhi