കുറ്റ്യാടി : ബൈപ്പാസ് പ്രവൃത്തിയുടെ ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങളുടെ ഭാഗമായി 20 ഭൂവുടമകൾക്ക് നഷ്ടപരിഹാര തുക ലഭിച്ചു. ഒന്നാം ഘട്ട നഷ്ടപരിഹാരത്തുകയായ 4,64,68,273 കോടി രൂപ അതത് അക്കൗണ്ടിലേക്ക് കൈമാറി.


ഈ തുക ഭൂവുടമകൾക്ക്കൈമാറാൻ ആവശ്യമായിട്ടുള്ള ധനകാര്യ വകുപ്പിന്റെ അനുമതിക്കായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിനെയും, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും നേരിൽകണ്ട് എംഎൽഎ അഭ്യർത്ഥിച്ചിരുന്നു.
ഇടപെടലുകളുടെ അടിസ്ഥാനത്തിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുകയും തുക ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് എത്തുകയും ഉണ്ടായി.
ബാക്കിയുള്ള ഭൂവുടമകളുടെ നഷ്ടപരിഹാരത്തുകയും അടുത്ത ദിവസങ്ങളിൽ തന്നെ കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൊയിലാണ്ടി ലാൻഡ് അക്യുസിഷൻ തഹസിൽദാർ മുഖേനയാണ് അക്കൗണ്ടിലേക്ക് തുക കൈമാറിയത്.
കുറ്റ്യാടി ബൈപ്പാസ് പ്രവർത്തി പുരോഗമിക്കുകയാണ്. മുൻപ് ശരാശരി 6 മീറ്റർ മാത്രമുണ്ടായിരുന്ന റോഡാണ് 12 മീറ്ററിൽ ആധുനിക രീതിയിൽ വികസിപ്പിക്കുന്നത്. കുറ്റ്യാടിയിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് സംസ്ഥാനസർക്കാർ വലിയ പരിഗണനയാണ് നൽകുന്നതെന്ന്കെ .പി. കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എം എൽ എ അറിയിച്ചു.
#kuttiady #bypass