കായക്കൊടി: (kuttiadi.truevisionnews.com)കായക്കൊടിയിൽ നാല്, അഞ്ച് വാർഡുകളിൽ രണ്ടു ദിവസമയി ഉണ്ടായ ഭൂചലനം ശക്തമായ പഠനത്തിന് വിധേയമാക്കണമെന്ന് കായക്കൊടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു . പലപ്പോഴായി കായക്കൊടി കേന്ദ്രീകരിച്ച് ചുഴലികാറ്റ്, ശക്തമായ ഇടിമിന്നൽ, ഭൂചലനം എന്നിവ തുടർച്ചായി ഉണ്ടാവുകയാണ്.


പലപ്പോഴായി അധികൃതരെ അറിയിച്ചിട്ടും അവർ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിട്ടില്ല. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് ശക്തമായ ഇടപെടലും പഠനവും ഉണ്ടാകണമെന്നും ജനങ്ങളുടെ ആശങ്കയും ഭീതിയും അകറ്റണമെന്നും കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജമാൽ കോരംങ്കോട്ട് മൊയ്തു കോരംങ്കോട്ട് കെ പി ബിജു ഒ പി മനോജ് ഒ രവീന്ദ്രൻ ആർ സജീവൻ ഷമീന കെ കെ കെ പി ഹമീദ് എൻ കെ ഫിർദൗസ് യു വി ബിന്ദു മുഹമ്മദ് സാലിഹ് ടി പി മൊയ്തു എന്നിവർ ഭൂചലനം ഉണ്ടായ പ്രദേശം സന്ദർശിച്ചു.
Earthquake People concerns fears should be allayed Kayakkodi Constituency Congress Committee