Featured

മരുതോങ്കര കോതോട് തെങ്ങ് വീണ് രണ്ട് വീടുകൾക്ക് കേടുപാട്

News |
May 24, 2025 10:23 PM

കുറ്റ്യാടി: മരുതോങ്കര കോതോട് ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ട് വീടുകൾക്ക് കേടുപാട് പറ്റി. കോതോട് പാറക്കൽ രാമകൃഷ്ണന്റെ വീടിനും മാമ്പിലാട് സുനിൽ സി.പി യുടെ വീടിനുമാണ് കേടു പാട് സംഭവിച്ചത്.

രാമകൃഷ്ണന്റെ ഒന്നാം നിലയിലെ മേൽക്കൂര തെങ്ങ് വീണ് തകർന്നു. വീടിന്റെ ഭിത്തിക്കും കേടുപറ്റി. കുറ്റ്യാടി യിൽ നിന്നും ജനകീയ ദുരന്തനിവാരണ സേന ചെയർമാൻ ബഷീർ നരയംകോടനും നാട്ടുകാരും ചേർന്ന് തെങ്ങ് മുറിച്ച് മാറ്റി.

മാമ്പിലാട് സുനിൽ സി.പി യുടെ വീടിൻെറ ഒന്നാം നിലയിലെ മേൽക്കൂരയും തെങ്ങ് വീണ് തകർന്നു. മരങ്ങൾ വീണതിനാൽ പലയിടങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.

Two houses damaged falling coconut tree Maruthonkara Kothode kuttiadi

Next TV

Top Stories