---
title: "കുറ്റ്യാടിയുടെ ജനകീയ ഡോക്ടർക്ക് നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദരം "
english_title: "Kuttiadi's popular doctor honored by Nanma Charitable Trust"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/293314/kuttiadis-popular-doctor-honored-by-nanma-charitable-trust"
published_at: "2025-05-31T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683a93884e004_vvv.jpg"
keywords: []
---

# കുറ്റ്യാടിയുടെ ജനകീയ ഡോക്ടർക്ക് നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദരം 

> **Lead Summary:** **കുറ്റ്യാടി: (**[**kuttiadi.truevisionnews.com**] 2025 ലെ ഏഷ്യനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്‌സലൻസ് അവാർഡ് നേടിയ കുറ്റ്യാടിയുടെ ജനകീയ ഡോക്ടർ സച്ചിത്തിനെ നന്മ ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു. നന്മ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ജമാൽ കണ്ണോത്ത്, വൈസ് ചെയർമാൻ മുസ്തഫ വാഴാട്ട് എന്നിവർ ഡോക്ടറെ പൊന്നാട അണിയിച്ചു.

## Article Content

**കുറ്റ്യാടി: (**[**kuttiadi.truevisionnews.com**] 2025 ലെ ഏഷ്യനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്‌സലൻസ് അവാർഡ് നേടിയ കുറ്റ്യാടിയുടെ ജനകീയ ഡോക്ടർ സച്ചിത്തിനെ നന്മ ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു. നന്മ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ജമാൽ കണ്ണോത്ത്, വൈസ് ചെയർമാൻ മുസ്തഫ വാഴാട്ട് എന്നിവർ ഡോക്ടറെ പൊന്നാട അണിയിച്ചു.

ട്രസ്റ്റ് ട്രഷറർ കെ.ബഷീർ, വൈസ് ചെയർമാൻ കിണറ്റും കണ്ടി അമ്മദ് എന്നിവർ മൊമന്റോ കൈമാറി. ജനറൽ സെക്രട്ടറി ഉബൈദ് വാഴയിൽ, വി.പി.ആരിഫ്, സമീർ പൂവ്വത്തിങ്കൽ, എ.എസ്.അബ്ബാസ്, കെ. യൂനുസ്, സി.കെ.ഹമീദ്, വി.എം.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/293314/kuttiadis-popular-doctor-honored-by-nanma-charitable-trust)