---
title: "എൻ്റെ ഭൂമി; കുന്നുമ്മൽ വില്ലേജിൽ ഡിജിറ്റൽ റീ സർവേ ക്യാമ്പ് ആരംഭിച്ചു"
english_title: "Digital Re-Survey Camp - Kunnummal Village"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/293329/digital-re-survey-camp-kunnummal-village"
published_at: "2025-05-31T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683aa0b425263_kakkattil.jpg"
keywords: []
---

# എൻ്റെ ഭൂമി; കുന്നുമ്മൽ വില്ലേജിൽ ഡിജിറ്റൽ റീ സർവേ ക്യാമ്പ് ആരംഭിച്ചു

> **Lead Summary:** കക്കട്ടിൽ : 'എൻ്റെ ഭൂമി' ഡിജിറ്റൽ റീ സർവേ കുന്നുമ്മൽ വില്ലേജിലും ആരംഭിച്ചു കുന്നുമ്മൽ വില്ലേജ് ഡിജിറ്റൽ റീ സർവേ ക്യാമ്പ് ഓഫീസ് മൊകേരിയിൽ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ റിത്ത അധ്യക്ഷയായി. സർവേ ഉത്തരമേഖലാ ജോ. ഡയറക്ടർ കെ കെ സുനിൽ പദ്ധതി വിശദീകരിച്ചു.

## Article Content

കക്കട്ടിൽ : 'എൻ്റെ ഭൂമി' ഡിജിറ്റൽ റീ സർവേ കുന്നുമ്മൽ വില്ലേജിലും ആരംഭിച്ചു കുന്നുമ്മൽ വില്ലേജ് ഡിജിറ്റൽ റീ സർവേ ക്യാമ്പ് ഓഫീസ് മൊകേരിയിൽ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ റിത്ത അധ്യക്ഷയായി. സർവേ ഉത്തരമേഖലാ ജോ. ഡയറക്ടർ കെ കെ സുനിൽ പദ്ധതി വിശദീകരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി വിജിലേഷ്, കുന്നുമ്മൽ വി ല്ലേജ് ഓഫീസർ സതീഷ് ബാബു, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി പി സജിത, ഹേമ മോഹൻ, വിവിധ രാഷിയ പാർടി പ്രതിനിധികളായ പി നാണു. വി വി പ്രഭാകരൻ, എൻ വി ചന്ദ്രൻ, എ വി നസറുദ്ദീൻ, ആർ പി വിനോദൻ, കെ പി ബാബു എന്നിവർ സംസാരിച്ചു. കോഴിക്കോട് സർവേ റെയ്ഞ്ച് അസി. ഡയറക്ടർ അജിത്ത് ജോൺ സ്വാഗതവും സർവേ സൂപ്രണ്ട് ഒ ഗീതാകുമാരി നന്ദിയും പറഞ്ഞു,

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/293329/digital-re-survey-camp-kunnummal-village)