---
title: " ഗതാഗത തടസ്സം; പക്രംതളം ചുരം റോഡിലെ വെള്ളക്കെട്ട് അപകട ഭീഷണി ഉയർത്തുന്നു "
english_title: "Traffic disruption Waterlogging Pakramthalam churam road "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/293941/traffic-disruption-waterlogging-pakramthalam-churam-road"
published_at: "2025-06-03T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ea3ae749a7_waterlogging.jpg"
keywords: []
---

#  ഗതാഗത തടസ്സം; പക്രംതളം ചുരം റോഡിലെ വെള്ളക്കെട്ട് അപകട ഭീഷണി ഉയർത്തുന്നു 

> **Lead Summary:** **തൊട്ടിൽപ്പാലം: ** പക്രംതളം ചുരം റോഡിൽ ചുങ്കക്കുറ്റി ഭാഗത്തെ വെള്ളക്കെട്ട് ഗതാഗത തടസ്സത്തിനിടയാക്കുന്നു. വലിയ വളവിൽ അഴുക്കു ചാൽ നികന്ന് വെള്ളം റോഡിൽ കെട്ടികിടക്കുകയാണ്.

## Article Content

**തൊട്ടിൽപ്പാലം: ** പക്രംതളം ചുരം റോഡിൽ ചുങ്കക്കുറ്റി ഭാഗത്തെ വെള്ളക്കെട്ട് ഗതാഗത തടസ്സത്തിനിടയാക്കുന്നു. വലിയ വളവിൽ അഴുക്കു ചാൽ നികന്ന് വെള്ളം റോഡിൽ കെട്ടികിടക്കുകയാണ്.

ഇത് റോഡും സംരക്ഷണ ഭിത്തിയും തകരാൻ ഇടയാക്കുന്നുണ്ട് കഴിഞ്ഞ വർഷം ഇവിടെ വെള്ളം കെട്ടിക്കിടന്ന് സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം വീണ്ടുകീറിയിരുന്നു. വാഹനങ്ങൾ വളരെ പ്രയാസപെട്ടാണ് ഇതുവഴി സർവീസ് നടത്തുന്നത്. വാഹങ്ങൾക്ക് അരിക് കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ്.

റോഡിന്റെ മറുഭാഗം വലിയ കൊക്കയാണ് റോഡിന്റെ അരിക് ഭാഗം കാട് മൂടിയതിനാൽ സംരക്ഷണഭിത്തി തകർന്ന് പെട്ടെന്ന് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടില്ല. ഇടിഞ്ഞ ഭാഗം കെട്ടി സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല കെഎസ്‌ടിപി പദ്ധതിയിൽ ഉൾപ്പെടുത്തി 15 വർഷം മുൻപ് നവീകരിച്ച റോഡാണിത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/293941/traffic-disruption-waterlogging-pakramthalam-churam-road)