കുറ്റ്യാടിയിൽ രാസലഹരി നല്‍കി പീഡനം: ഉടന്‍ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐ കുന്നുമ്മല്‍ ഏരിയ കമ്മിറ്റി

കുറ്റ്യാടിയിൽ രാസലഹരി നല്‍കി പീഡനം: ഉടന്‍ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐ കുന്നുമ്മല്‍ ഏരിയ കമ്മിറ്റി
Jun 7, 2025 02:28 PM | By Athira V

കുറ്റ്യാടി: (kuttiadynews.in ) കുറ്റ്യാടിയില്‍ വിദ്യാര്‍ത്ഥികളെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തി കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ കുന്നുമ്മല്‍ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ ലഹരി നല്‍കി ലൈംഗിക ചൂഷണത്തിനിരയാക്കി എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നത് ചൂഷണത്തിന് ഇരയായ വിദ്യാര്‍ത്ഥിയും രക്ഷിതാവും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റ്യാടി പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തി വരികയുമാണ്.

കുറ്റാരോപിതനായ വ്യക്തിക്കെതിരെ സമാനമായ മറ്റ് പരാതികളും ഉയര്‍ന്നുവന്നിട്ടുണ്ട് എന്നാല്‍ ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനോ ഉയര്‍ന്നുവന്ന ആരോപണങ്ങളിലെ വസ്തുതകള്‍ മനസ്സിലാക്കി ഇതിനുപിന്നില്‍ മറ്റേതെങ്കിലും കണ്ണികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനോ പോലീസിനു കഴിഞ്ഞിട്ടില്ല.

അതീവ ഗൗരവമേറിയ ആരോപണങ്ങളിലെ നിജസ്ഥിതി കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമര പ്രക്ഷോഭ പരിപാടികളുമായി ഡിവൈഎഫ്‌ഐ മുന്നോട്ടു പോകുമെന്നും ഡിവൈഎഫ്‌ഐ കുന്നുമ്മല്‍ ബ്ലോക്ക് ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.

Chemically drugged tortured Kuttiady DYFI Kunnummal Area Committee

Next TV

Related Stories
അന്വേഷണം ആരംഭിച്ചു; പശുക്കടവില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, അസ്വാഭാവിക മരണത്തിന് കേസെടുത്തു

Aug 2, 2025 10:57 AM

അന്വേഷണം ആരംഭിച്ചു; പശുക്കടവില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, അസ്വാഭാവിക മരണത്തിന് കേസെടുത്തു

പശുക്കടവില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, അസ്വാഭാവിക മരണത്തിന്...

Read More >>
കുടിവെള്ളം മുട്ടി; ചങ്ങനംകോട്കുന്ന്  ജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ നശിപ്പിച്ചു

Aug 1, 2025 04:29 PM

കുടിവെള്ളം മുട്ടി; ചങ്ങനംകോട്കുന്ന് ജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ നശിപ്പിച്ചു

ചങ്ങനംകോട്കുന്ന് ജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ നശിപ്പിച്ചു...

Read More >>
നാടിൻറെ സ്മരണാഞ്ജലി; മൊകേരിയിൽ പി കേളപ്പൻ നായരെ അനുസ്മരിച്ച് സി പി ഐ

Aug 1, 2025 12:34 PM

നാടിൻറെ സ്മരണാഞ്ജലി; മൊകേരിയിൽ പി കേളപ്പൻ നായരെ അനുസ്മരിച്ച് സി പി ഐ

മൊകേരിയിൽ പി കേളപ്പൻ നായരെ അനുസ്മരിച്ച് സി പി ഐ...

Read More >>
 തളീക്കര സ്വദേശി 390 ഗ്രാം കഞ്ചാവുമായി പിടിയിൽ

Aug 1, 2025 11:46 AM

തളീക്കര സ്വദേശി 390 ഗ്രാം കഞ്ചാവുമായി പിടിയിൽ

തളീക്കര സ്വദേശി 390 ഗ്രാം കഞ്ചാവുമായി പിടിയിൽ...

Read More >>
കന്യാസ്ത്രീകളുടെ അറസ്റ്റ്; തൊട്ടിൽപ്പാലത്ത് യുവജന പ്രതിഷേധ പ്രകടനം

Jul 31, 2025 03:01 PM

കന്യാസ്ത്രീകളുടെ അറസ്റ്റ്; തൊട്ടിൽപ്പാലത്ത് യുവജന പ്രതിഷേധ പ്രകടനം

കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ തൊട്ടിൽപ്പാലത്ത് യുവജന പ്രതിഷേധ പ്രകടനം...

Read More >>
പ്രേംനിവാസിൽ കെ.ദേവി അമ്മ അന്തരിച്ചു

Jul 30, 2025 11:01 PM

പ്രേംനിവാസിൽ കെ.ദേവി അമ്മ അന്തരിച്ചു

പ്രേംനിവാസിൽ കെ.ദേവി അമ്മ...

Read More >>
Top Stories

News Roundup

//Truevisionall