---
title: "കാഞ്ഞിരോളിപീടികയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് അപകടം"
english_title: "Accident Car loses control hits electric pole Kanjirolipeetika"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/294859/accident-car-loses-control-hits-electric-pole-kanjirolipeetika-"
published_at: "2025-06-07T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684401e1db1ac_kuttiady.jpg"
keywords: []
---

# കാഞ്ഞിരോളിപീടികയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് അപകടം

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി - വയനാട് റോഡിൽ കാഞ്ഞിരോളിപീടികയിൽ കാർ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിച്ച് അപകടം. വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി - വയനാട് റോഡിൽ കാഞ്ഞിരോളിപീടികയിൽ കാർ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിച്ച് അപകടം. വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം.

പെരിങ്ങത്തൂരിൽ നിന്ന് വരുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന്റെ കാരണമെന്ന് ദൃക്‌സാക്ഷികൾ .

യാത്രയ്ക്കിടെ നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ ആർക്കും ആളപായമില്ല. അപകടത്തെ തുടർന്ന് മുടങ്ങിയ വൈദ്യുതി ലൈൻ കെ.എസ്. ഇ.ബി ജീവനക്കാരെത്തി പുനഃ സ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/294859/accident-car-loses-control-hits-electric-pole-kanjirolipeetika-)