കുറ്റ്യാടി :(kuttiadynews.in) കുറ്റ്യാടിയിൽ സി.പി. ഐ യുടെ നേതൃത്വത്തിൽ ജനജാഗ്രത സദസ് സംഘടിപ്പിച്ചു. കുറ്റ്യാടിയിലും സമീപപ്രദേങ്ങളിലും നടക്കുന്ന ലൈംഗിക ചൂഷണങ്ങൾക്കെതിരെയാണ് ജനജാഗ്രത സദസ് സംഘടിപ്പിച്ചത്.
കഴിഞ്ഞ ദിവസം കള്ളാട് സ്വദേശി അജിനാസിൻ്റെ നേതൃത്ത്വത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ രാസലഹരി നൽകി ചൂഷണം ചെയ്ത് ലൈംഗിക അതിക്രമം നടത്തിയ സംഭവവും, വളയന്നൂരിൽ കടയിൽ പോയ പതിനൊന്നുകാരിക്ക് നേരെ അതിക്രമവും, കുറ്റ്യാടിയിലെ അരീക്കര ലാബിൽ ഒളിക്യാമറ ഉപയോഗിച്ച് ലാബ് നടത്തിപ്പുകാരൻ തന്നെ വനിത ജീവനക്കാർക്ക് നേരെ ഭീഷണി ഉയർത്തിയ സംഭവവും പൊതു സമൂഹത്തെ ഭയപ്പാടിലാക്കിയിട്ടുണ്ട്.


ഇത്തരം ചെയ്തികൾ നാടിനപമാനമാണെന്നും കക്ഷി രാഷ്ട്രിയ മത ചിന്ത വേർതിരിവുകൾക്കപ്പുറം നാടൊന്നായി ചേർന്ന് പ്രതിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐയുടെ നേതൃത്ത്വത്തിൽ കുറ്റ്യാടിയിൽ നടന്ന ജന ജാഗ്രത സദസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയ്‌തു.
കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും ഇത്തരം വിഷയങ്ങളിൽ പോലീസ് ഉൾപ്പടെ അധികാരികൾ ജാഗ്രതപുലർത്തണമെന്നും സദസ് ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി കെ.കെ.മോഹൻദാസ് അധ്യക്ഷം വഹിച്ചു. ജില്ലാ കമ്മറ്റി മെമ്പർ റീനസുരേഷ്,പി ഭാസ്മരൻ,കെ ചന്ദ്രമോഹൻ. എസ് ഹ രികൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. ടി.സുരേന്ദ്രൻ, കെ.പി.നാണു, വി.പ്രഭാകരൻ മാസ്റ്റർ നേതൃത്വം നൽകി.
CPI organizes public awareness rally Kuttiadi