---
title: "ഇനി ഭംഗി കൂടും; കുണ്ടുതോട് -തൊട്ടില്‍പ്പാലം റോഡില്‍ സൗന്ദര്യവത്കരണ പദ്ധതിക്ക് തുടക്കം "
english_title: "Beautification project begins Kunduthode Thottilppalam road "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/296739/beautification-project-begins-kunduthode-thottilppalam-road"
published_at: "2025-06-17T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68513ed6c5ba4_beutification.jpg"
keywords: []
---

# ഇനി ഭംഗി കൂടും; കുണ്ടുതോട് -തൊട്ടില്‍പ്പാലം റോഡില്‍ സൗന്ദര്യവത്കരണ പദ്ധതിക്ക് തുടക്കം 

> **Lead Summary:** **കുറ്റ്യാടി: ** കുണ്ടുതോട് -തൊട്ടില്‍പ്പാലം റോഡില്‍ രണ്ടാം ഘട്ട സൗന്ദര്യവത്കരണ പദ്ധതിക്ക് തുടക്കം. ക്ലീന്‍ കുണ്ട്ടുത്തോട് ജനകീയ സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നര കിലോമീറ്റര്‍ ദൂരം പപ്പായ, കറിവേപ്പില, തുളസി, റംബൂട്ടാന്‍ അലങ്കാരചെടികള്‍, ഫല വൃക്ഷതൈ ഔഷധ സസ്യങ്ങള്‍ എന്നിവ നാട്ടുപിടിപ്പിച്ചു പരിപാലിക്കുന്നതാണ് പദ്ധതി.

## Article Content

**കുറ്റ്യാടി: ** കുണ്ടുതോട് -തൊട്ടില്‍പ്പാലം റോഡില്‍ രണ്ടാം ഘട്ട സൗന്ദര്യവത്കരണ പദ്ധതിക്ക് തുടക്കം. ക്ലീന്‍ കുണ്ട്ടുത്തോട് ജനകീയ സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നര കിലോമീറ്റര്‍ ദൂരം പപ്പായ, കറിവേപ്പില, തുളസി, റംബൂട്ടാന്‍ അലങ്കാരചെടികള്‍, ഫല വൃക്ഷതൈ ഔഷധ സസ്യങ്ങള്‍ എന്നിവ നാട്ടുപിടിപ്പിച്ചു പരിപാലിക്കുന്നതാണ് പദ്ധതി.

റോഡ് പണി പൂര്‍ത്തീകരിപൂര്‍ത്തീകരിച്ചതിന് ശേഷം ആറ് കിലോമീറ്റര്‍ ദൂരം പദ്ധതി വ്യാപിക്കും. ഫാ. ജോസഫ് ചെറിയാന്‍ നടീല്‍ നടത്തി ഉദ്ഘാടനം ചെയ്തു. എം.കെ ബാബു അധ്യക്ഷനായി. സോജന്‍ ആലക്കല്‍, സി.എം ശ്രീജേഷ്, കെ.പി വാസു, ഇ.കെ ബാബു മൊയ്തു പൈകാടന്‍, യു.കെ സലാം, ബിജോയ്, യു.വി അനീഷ്, കെ.എന്‍ സുനില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/296739/beautification-project-begins-kunduthode-thottilppalam-road)