---
title: "ഇപ്പോൾ അപേക്ഷിക്കൂ; കായക്കൊടി പഞ്ചായത്തിൽ കേരകൃഷി വികസന പദ്ധതി "
english_title: "Apply now Carrot cultivation development project Kayakkodi Panchayath"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/296996/apply-now-carrot-cultivation-development-project-kayakkodi-panchayath"
published_at: "2025-06-18T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852b06452104_kera.jpg"
keywords: []
---

# ഇപ്പോൾ അപേക്ഷിക്കൂ; കായക്കൊടി പഞ്ചായത്തിൽ കേരകൃഷി വികസന പദ്ധതി 

> **Lead Summary:** **കായക്കൊടി: **കായക്കൊടി പഞ്ചായത്തിൽ കേരകൃഷി വികസന പദ്ധതി നടപ്പിലാക്കുന്നു. കായക്കൊടി ഗ്രാമപഞ്ചായത്തിന്റെ ജനകീയസൂത്രണ പദ്ധതി 2025 -26 ന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിൽ സ്ഥിര താമസക്കാരായ കർഷകർക്ക് കൃഷിഭവനിൽ അപേക്ഷ നൽകി പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാവുന്നതാണ്.

## Article Content

**കായക്കൊടി: **കായക്കൊടി പഞ്ചായത്തിൽ കേരകൃഷി വികസന പദ്ധതി നടപ്പിലാക്കുന്നു. കായക്കൊടി ഗ്രാമപഞ്ചായത്തിന്റെ ജനകീയസൂത്രണ പദ്ധതി 2025 -26 ന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിൽ സ്ഥിര താമസക്കാരായ കർഷകർക്ക് കൃഷിഭവനിൽ അപേക്ഷ നൽകി പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാവുന്നതാണ്.

തെങ്ങൊന്നിന് മൂന്ന് കിലോ ജൈവവളവും ഒരു കിലോ കുമ്മായവുമാണ് കർഷകന് ജില്ലാ യൂണിറ്റ് നിരക്കിന്റെ 75% സബ്‌സിഡി നിരക്കിൽ ലഭിക്കുക. ഒരു കർഷകന് പരമാവധി 70 തെങ്ങിന് വരെ ആനുകൂല്യം ലഭിക്കും. താല്പര്യമുള്ള കർഷകർക്ക് 2025 ജൂൺ 19 വ്യാഴാഴ്ച മുതൽ ജൂൺ 25 ബുധനാഴ്ച വരെ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ജനകീയം അപേക്ഷ, നികുതി രസീതിന്റെ കോപ്പി (2025-26), ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി എന്നീ രേഖകളാണ് കൃഷിഭവനിൽ സമർപ്പിക്കേണ്ടത്. നികുതി അടക്കുന്ന വ്യക്തിയുടെ പേരിൽ തന്നെ അപേക്ഷ സമർപ്പിക്കണം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/296996/apply-now-carrot-cultivation-development-project-kayakkodi-panchayath)