കുറ്റ്യാടി സംസ്ഥാന പാത രണ്ടാം റീച്ചിൽ 25 കിലോമീറ്റർ നവീകരണത്തിന് കരട് രൂപമായി

കുറ്റ്യാടി സംസ്ഥാന പാത രണ്ടാം റീച്ചിൽ 25 കിലോമീറ്റർ നവീകരണത്തിന് കരട് രൂപമായി
Oct 14, 2021 07:35 AM | By Vyshnavy Rajan

കുറ്റ്യാടി: പുതിയങ്ങാടി - ഉള്ളിയേരി - കുറ്റ്യാടി- ചൊവ്വ ( പി.യു.കെ.സി.) സംസ്ഥാന പാത യുടെ രണ്ടാം റീച്ചിൽ ഉള്ളിയേരി മുതൽ കുറ്റ്യാടിവരെ 25 കിലോമീറ്റർ നവീകരണത്തിനുള്ള കരട് രൂപരേഖയായി. പാത കടന്നു പോകുന്ന ബാലുശ്ശേരി, പേരാമ്പ്ര, കുറ്റ്യാടി മണ്ഡലങ്ങളിലെ എം.എൽ.എ.മാരുമായുള്ള ആലോചനയ്ക്കുശേഷം കരട് രൂപരേഖയ്ക്ക് അന്തിമ അംഗീകാരം നൽകും.

മേഖലയിലെ വളവുകൾ നിവർത്തി റോഡ് നവീകരിക്കുമ്പോൾ വീടുകൾക്കും കെട്ടിടങ്ങൾക്കും ഉണ്ടാകുന്ന നഷ്ടം കൂടി കണക്കിലെടുത്തായിരിക്കും അന്തിമ അംഗീകാരത്തിന് സമർപ്പിക്കുക. ഇത് സംബന്ധിച്ച് എം.എൽ.എ.മാരുമായി ആശയവിനിമയം നടത്തിയതായി കേരള റോഡ് ഫണ്ട് ബോർഡ് അറിയിച്ചു. കരട് അംഗീകരിച്ചാൽ പൊതുമരാമത്ത് ഡിസൈൻ വിങ് ഡി.പി.ആർ. തയ്യാറാക്കും.

തുടർന്നായിരിക്കും ധനവകുപ്പിന്റെ അംഗീകാരത്തിന് സമർപ്പിക്കുക. നവീകരണ പ്രവൃത്തിക്കും ഭൂമി ഏറ്റെടുക്കലിനുമായി നേരത്തേ 50 കോടിയുടെ തത്ത്വത്തിലുള്ള ഭരണാനുമതി ലഭിച്ചിരുന്നു. 14 മീറ്ററിൽ രണ്ടുവരിപ്പാതയാണ് നിർമിക്കേണ്ടത്.

ആദ്യ റീച്ചിൽ പാവങ്ങാട് മുതൽ ഉള്ളിയേരി വരെയുള്ള 17.200 കിലോമീറ്റർ പാത നവീകരിക്കുന്നതിനുള്ള പ്രാരംഭ നടപടിക്രമങ്ങൾ പൂർത്തിയായതോടെ ഈ മേഖലയിലെ ഭൂമി ഏറ്റെടുക്കലിനുള്ള ഭരണാനുമതി ഉടനുണ്ടാകും. 5 വില്ലേജുകളിൽ നിന്നായി ഏതാണ്ട് 14 ഏക്കർ ഭൂമിയാണ് ഇവിടെ മാത്രം ഏറ്റെടുക്കേണ്ടിവരുക. മേഖലയിലെ വില്ലേജുകളിലെ ഭൂമിയുടെ രൂപരേഖകൾ റവന്യൂ അധികൃതർ നേരത്തേ തന്നെ കേരള റോഡ് ഫണ്ട് ബോർഡിന് കൈമാറിയിരുന്നു.

A 25 km stretch of the Kuttadi State Highway Second Reach has been upgraded

Next TV

Related Stories
Top Stories