കുറ്റ്യാടി: നഷ്ടപ്പെട്ട നിക്ഷേപ തുക തിരിച്ചുകിട്ടാതെ ഒരുരീതിയിലും പിന്നോട്ടുപോകില്ലെന്നും വരുംദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ. ഗോൾഡ് പാലസ് ജൂവലറി തട്ടിപ്പിന് ഒരുവർഷം പൂർത്തിയായ ഇന്നലെ നിക്ഷേപകർ കുറ്റ്യാടിയിൽ പ്രതിഷേധസംഗമം നടത്തി.


കുറ്റ്യാടി ഗോൾഡ് പാലസ് ജൂവലറിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധസംഗമം എൻ.സി. കുമാരൻ ഉദ്ഘാടനംചെയ്തു. ആക്‌ഷൻ കമ്മിറ്റി കൺവീനർ ജിറാഷ് പി. അധ്യക്ഷനായി. എ.എം. റഷീദ്, പി.സി. രവീന്ദ്രൻ, സുബൈർ പി. കുറ്റ്യാടി, ഇ.എ. റഹ്മാൻ, സലാം മാപ്പിളാണ്ടി എന്നിവർ സംസാരിച്ചു.
No turning back; The action committee will intensify the strike