കുറ്റ്യാടി: കുരുന്നുകൾക്ക് ശിശുദിന സമ്മാനം. കുറ്റ്യാടിയിൽ ജവഹർ ബാൽ മഞ്ച് രൂപീകരിച്ചു. മുമ്പ് ജവഹർ ബാലവേദി ആയിരുന്നതാണ് ഇപ്പോൾ ദേശീയതലത്തിൽ പുതിയ പേരോടെ ജവഹർ ബാൽമഞ്ച് ആയി നിലവിൽ വന്നത്.


ഇതിന്റെ പ്രഥമ കുറ്റ്യാടി മണ്ഡലത്തിലെ 79ാം യൂണിറ്റ് കമ്മിറ്റിയാണ് ഇന്ന് നമ്പാട്ടിൽ ഭാഗത്ത് പ്രവർത്തനമാരംഭിച്ചത്. ബ്ലോക്ക് ചീഫ് കോർഡിനേറ്റർ ഷാജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കുരുന്നുകളെ അത്രയേറെ ഇഷ്ടപ്പെട്ട ദേശീയ നേതാവായിരുന്നു ജവഹർലാൽ നെഹ്റു എന്നും, അദ്ദേഹത്തിൻറെ നാമധേയത്തിൽ പ്രവർത്തിക്കുന്ന ഈ ഒരു ബാലസംഘടന അത്രയ്ക്ക് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടി മണ്ഡലം ചീഫ് കോഡിനേറ്റർ ഹാഷിം നമ്പാട്ടിൽ അധ്യക്ഷത വഹിച്ചു.
ചെറുപ്രായത്തിൽ തന്നെ ദേശീയ ബോധവും, രാജ്യസ്നേഹവും വളർത്തിയെടുക്കുന്നതിൽ ബാൽ മഞ്ച് മാതൃകയാണെന്നും ഇത് തുടരേണ്ടത് വളരെ അനിവാര്യമായ കാലഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
നമ്പാട്ടിൽ യൂണിറ്റ് ഒരു തുടക്കം മാത്രമാണെന്നും വൈകാതെ കുറ്റ്യാടി മണ്ഡലത്തിലെ മുഴുവൻ യൂണിറ്റുകളിലും ജവഹർ ബാൽമഞ്ച് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജവഹർ ബാൽ മഞ്ച് പ്രസിഡന്റായി നാജിർ എം കെയെ തെരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി അൻസിൽ റിള്വാൻ , ട്രഷറർ സിനാൻ കുനിയയിൽ, രക്ഷാധികാരി റൂബിബത്ത്,ലിയഫാത്തിമ എന്നിവരെയും എക്സിക്യട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. പ്രതിമാസം കമ്മിറ്റി ചേരുവാനും ധാരണയായി. യോഗത്തിൽ നിരവധി പിഞ്ചു വിദ്യാർത്ഥികൾ പങ്കെടുത്തു.
Children's Day Gift for Kids; Jawahar Bal Manch was formed in Kuttyati