എത്തിനോട്ടം വൈറലായി; ആരൊക്കെയുണ്ട് ക്ലാസിൽ? നാലാംക്ലാസുകാരന്റെ എത്തിനോട്ടം വൈറലായി

എത്തിനോട്ടം വൈറലായി; ആരൊക്കെയുണ്ട് ക്ലാസിൽ? നാലാംക്ലാസുകാരന്റെ എത്തിനോട്ടം വൈറലായി
Nov 3, 2021 08:56 AM | By Susmitha Surendran

കുറ്റ്യാടി : മൊബൈൽ ഫോണിൽ കേട്ട വരെയെല്ലാം ഒന്നു കാണണമെന്ന ആഗ്രഹത്തിൽ വിദ്യാർത്ഥിയുടെ ക്ലാസ് മുറിയിലേക്കുള്ള എത്തിനോട്ടം വൈറലായി. കൂട്ടുകാരായി ആരൊക്കെയുണ്ട് ക്ലാസിൽ? എന്ന ആകാംശയാണ് നാലാംക്ലാസുകാരന്റെ വൈറൽ ചിത്രത്തിലൂടെ പുറത്ത് വന്നത്.

സ്കൂൾ തുറന്നപ്പോൾ‌‌ രണ്ടാം ബാച്ചിലുൾപ്പെട്ടതു കാരണം ക്ലാസിലിരിക്കാൻ സാധിക്കാത്തതിന്റെ സങ്കടവുമായി സ്കൂളിന്റെ ജനാലയ്ക്കരികിൽ എത്തിയ നാലാംക്ലാസുകാരന്റെ ഫോട്ടോ നവമാധ്യമങ്ങളിൽ വൈറലായത്. നരിപ്പറ്റ നോർത്ത് എൽ.പി. സ്കൂളിൽ പഠിക്കുന്ന ദേവതീർഥാണ് തന്റെ കൂട്ടുകാരെ കാണാൻവന്നത്. 20 കുട്ടികളുള്ള ക്ലാസിൽ ദേവതീർഥ്‌ ഉൾപ്പെടെ 10 പേർക്ക് വെള്ളിയാഴ്ചയാണ് ക്ലാസ് തുടങ്ങുന്നത്.

ബാക്കി 10 പേരാണ് ആദ്യബാച്ചിൽ ഉൾപ്പെട്ടത്. സർക്കാർ മാർഗനിർദേശപ്രകാരം ക്ലാസുകളിലെ കുട്ടികളെ ബാച്ചാക്കിത്തിരിച്ചാണ് സ്കൂളിൽ എത്തിക്കുന്നത്. ആദ്യത്തെ മൂന്നുദിവസം ഒരുബാച്ചും തുടർന്നുള്ള മൂന്നുദിവസം അടുത്തബാച്ചും. ഇതുകാരണം ഒരു ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് തന്നെ പരസ്പരം കാണാനാവാത്ത സ്ഥിതിയാണ്.

സ്കൂളിന്റെ പിന്നിലാണ് ദേവതീർഥിന്റെ വീട്. വീടിന്റെ കൈയാലയിൽനിന്ന് കുനിഞ്ഞ് തന്റെ ക്ലാസിലേക്ക് നോക്കുന്ന ദേവതീർഥിന്റെ ചിത്രം സ്കൂളിലെ അധ്യാപികമാരിലാരോ മൊബൈലിൽ പകർത്തി നവമാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു.

നിരവധിപേരാണ് നിമിഷങ്ങൾക്കകം അത് ഷെയർ ചെയ്തത്. ചേലക്കാട് അഗ്നിരക്ഷാസേനയിലെ ജീവനക്കാരനായ അനീഷ് ഒരപ്പിലിന്റെയും നീതിയുടെയും മകനാണ് ദേവതീർഥ്‌.

The fourth-grader's gaze went viral

Next TV

Related Stories
#book | നാരങ്ങ മുട്ടായി നാളെ രുചിക്കാം; അക്ഷരോപഹാരവുമായി അധ്യാപകൻ പടിയിറങ്ങുന്നു

Mar 1, 2024 01:03 PM

#book | നാരങ്ങ മുട്ടായി നാളെ രുചിക്കാം; അക്ഷരോപഹാരവുമായി അധ്യാപകൻ പടിയിറങ്ങുന്നു

അനുഭവങ്ങളുടെ നേർക്കാഴ്ചകൾ അക്ഷരങ്ങളിലൂടെ കോർത്തിണക്കി നാരങ്ങ മുട്ടായി എന്ന പുസ്തകം രചിച്ച് വട്ടോളി ഗവ.യുപി സ്കൂളിലെ...

Read More >>
#Kuttiadypolicestationattack | ലക്ഷ്യം പാളി; കുറ്റ്യാടി പൊലീസ് സ്റ്റേഷൻ അക്രമം ഇന്നലെയെന്ന പോലെ ഓർത്ത് കടുങ്ങോൻ

Dec 19, 2023 07:38 PM

#Kuttiadypolicestationattack | ലക്ഷ്യം പാളി; കുറ്റ്യാടി പൊലീസ് സ്റ്റേഷൻ അക്രമം ഇന്നലെയെന്ന പോലെ ഓർത്ത് കടുങ്ങോൻ

പ്രതിഷേധത്തിന്റെ ആ ഇടി മുഴക്കം ഇന്നും ഈ കാതുകളിൽ നിന്ന്...

Read More >>
Top Stories










News Roundup