മരുതോങ്കര: മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 29 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിലെ ഏച്ചിലാട്, ചീനവേലി പ്രദേശത്തെ 29 ഭൂമി കൈവശക്കാർക്കാണ് പട്ടയം വിതരണം ചെയ്തത്. കഴിഞ്ഞ നാല്പത്തി അഞ്ച് വർഷത്തെ കൈവശക്കാരുടെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്.

കല്ലാച്ചിയിൽ 2019ൽ ലാൻഡ് ട്രൈബ്യൂണൽ ഓഫിസ് ആരംഭിച്ചതോടെയാണ് നടപടിക്രമങ്ങൾ വേഗത്തിലായത്. ഇ.കെ. വിജയൻ എം.എൽ.എ പട്ടയം വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് അധ്യക്ഷത വഹിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ മുഖ്യാതിഥിയായി.
ഏച്ചിലാട് നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ അശോകൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.പി. ബാബുരാജ്, വി.പി. റീന, ഡെന്നി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഒ. ദിനേശൻ, പഞ്ചായത്ത് അംഗങ്ങളായ വനജ, തോമസ് കാത്തിരത്തിങ്കൽ, രാജൻ പാറക്കൽ, വടകര ആർ.ഡി.ഒ. സി. ബിജു, ലാൻഡ് ട്രൈബ്യൂണൽ തഹസിൽദാർ രേഖ, ഭുരേഖ തഹസിൽദാർ ഷംസുദീൻ പങ്കെടുത്തു.
Charter as a gift; 29 families were distributed in Maruthonkara