കുറ്റ്യാടി: കാവിലുംപാറ ചൂരണി ലഡാക്ക് മലയിൽ വീണ്ടും കാട്ടു തീ. ഇന്നലെ രാവിലെയോടെയായിരുന്നു തീ പടർന്നത്.ഏക്കർ കണക്കിന് കൃഷി നശിച്ചു.


ചന്ദ്രൻ അമ്പലക്കുളങ്ങര, ഹംസ വാഴയിൽ എന്നിവരുടെ തെങ്ങ്, കവുങ്ങ്, ഇടവേള കൃഷി എന്നിവ കത്തി നശിച്ചു.
15 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ പട്ടികവർഗ്ഗ കോളനിയിലേടക്കടക്കം തീ പടരാതിരിക്കാൻ വനം വകുപ്പ് ഡെപ്യൂട്ടി ഓഫീസർ രഞ്ജിത്ത്, ഫോറസ്റ്റർ അമ്മദ് എന്നിവരുടെ നേതൃത്വത്തിൽ വാച്ചർമാരും, നാട്ടുകാരും, രക്ഷാ വലയം തീർത്തു. ഞായറാഴ്ച ലഡാക്ക് ഭാഗത്തും കാട്ടുതീ ഏക്കർ കണക്കിന് കൃഷി നശിപ്പിച്ചിരുന്നു.
Crop destruction; Forest fire again in Ladakh mountains