Feb 9, 2023 05:17 PM

കുറ്റ്യാടി: ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പ്രെഗ്നൻസി ഫോട്ടോസ് നമ്മളിലേക്കെത്തിച്ചത് മേപ്പയൂരിലെ ഫോട്ടോഗ്രാഫറായ ചന്തുവാണ്. കോഴിക്കോട് ഉമ്മളത്തൂരിലെ സിയ യുടെയും സഹദിന്റെയും പ്രഗ്നൻസി ഫോട്ടോഷൂട്ട് നിരവധി ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

സിയാ സഹദ് ദമ്പതിമാരുമായി ഉണ്ടായിരുന്ന സൗഹൃദമാണ് ചന്തുവിനെ ഈ വൈറൽ ഫോട്ടോ ഷൂട്ടിലേക്കെത്തിക്കുന്നത്. 'അന്തരം' എന്ന സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോഴാണ് സിയയുമായി സൗഹൃദത്തിലാവുന്നത്. ഈ ഫോട്ടോ ക്ലിക്ക് ചെയ്യുന്ന സമയത്ത് തന്നെ ഇത് ജനങ്ങളിലേക്ക് എത്തുമെന്നും സംസാര വിഷയമാകുമെന്നും ചന്തു പറഞ്ഞു.

സ്വന്തമായി കുട്ടികൾ ഉണ്ടാവണമെന്ന് ആഗ്രഹമുള്ള ട്രാൻസ്ജെൻഡർ ദമ്പതികൾക്ക് ഇത്തരമൊരു പോസിബിലിറ്റി കൂടെയുണ്ടെന്നുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് താൻ ഫോട്ടോഷൂട്ട് ചെയ്തത്.

സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലായ സമയത്ത് പലരും ഇത് ഫോട്ടോഷൂട്ട് കോൺസെപ്റ്റ് ആണെന്ന് തെറ്റിദ്ധരിച്ചിരുന്നു. വൈറൽ ചിത്രങ്ങൾക്ക് പിന്നിൽ ക്യാമറ ചലിപ്പിച്ച ചന്തു മേപ്പയ്യൂർ പറഞ്ഞു. ഫോട്ടോഷൂട്ടിന് മുന്നോടിയായി സഹദുമായി ആദ്യം നല്ലൊരു ബോണ്ട് സ്ഥാപിച്ചെന്നും, ഇത് ഷൂട്ട് ചെയ്യുന്ന സമയത്ത് ഏറെ സഹായകമായെന്നും ചന്തു പറഞ്ഞു

Consigned to history; Mepayurkaran behind the viral pictures

Next TV

Top Stories










News Roundup