മരുതോങ്കര: മരുതോങ്കര സ്വദേശിയായ കണ്ടക്ടറിന് വടകരയിൽ വച്ച് മർദ്ദനമേറ്റു.


വടകര പുതിയ ബസ് സ്റ്റാൻഡിൽ സർവീസ് കഴിഞ്ഞതിനുശേഷം ബസ്സിൽ വിശ്രമിക്കുകയായിരുന്ന മരുതോങ്കര സ്വദേശിയായ കണ്ടക്ടർ പവിത്രനെ(40) ആറംഗ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.
വടകര തൊട്ടിൽപാലം റൂട്ടിൽ സർവീസ് നടത്തുന്ന ഷാൽവിൻ ബസ്സിലെ കണ്ടക്ടർക്കാണ് ക്രൂര മർദ്ദനമേറ്റത്. കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് സംഭവം.
തലക്കുൾപ്പെടെ മർദ്ദനമേറ്റ പവിത്രൻ വടകര ഗവ: ആശുപത്രിയിൽ ചികിത്സ തേടി.തലയ്ക്ക് തുന്നലുണ്ട്.
കഴിഞ്ഞദിവസം ട്രാഫിക് ബ്ലോക്ക് ആയതിനാൽ വിദ്യാർത്ഥികളെ മൊകേരി കോളേജിൽ നിന്നും കയറ്റാത്തത് ആയിരിക്കാം ഒരുപക്ഷേ മർദ്ദനകാരണമെന്ന് ജീവനക്കാർ പറഞ്ഞു.
പലപ്പോഴും പല വിദ്യാർത്ഥികളും ബസ്സുകൾ തടയുന്ന സാഹചര്യമുണ്ടെന്ന് ബസ് ജീവനക്കാർ ആരോപിച്ചു.
ഇക്കാര്യത്തിൽ അടിയന്തര നടപടി വേണമെന്നാണ് ബസ് ജീവനക്കാരുടെ ആവശ്യം.മർദ്ദനമേറ്റതിനു പുറമേ 24000 രൂപ ബസിൽ നിന്നും നഷ്ടമായതായി പവിത്രൻ പറഞ്ഞു.
ആറുപേരിൽ മൂന്ന് പേരാണ് ബസ്സിൽ കയറി മർദ്ദിച്ചത്. ഇത് നാലാമത്തെ പ്രാവശ്യമാണ് ബസ് തടയുകയും ജീവനക്കാർക്ക് മർദ്ദനമേൽക്കുകയും ചെയ്യുന്നത്. വടകര തൊട്ടിൽപാലം റൂട്ടിലോടുന്ന ബസ്സുകൾ ആയ സുപ്രീം, റിലേബിൾ എന്നീ ബസുകൾ നേരത്തെ തടഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ബസ് ജീവനക്കാരുടെ ആവശ്യം.
Conductor assaulted; During the break, the group beat them up