കുറ്റ്യാടി: മുഖത്തെഴുതി, ആടയാഭരണങ്ങളണിഞ്ഞ് കുട്ടി തെയ്യമായി ആറുവയസ്സുകാരൻ നിറഞ്ഞാടിയപ്പോൾ കണ്ടു നിന്ന നൂറുകണക്കിന് കാണികൾക്ക് നിർവൃതിയുടെ നിമിഷമായി.


കായക്കൊടി പഞ്ചായത്തിലെ കരണ്ടോട് ഗവ. എൽ.പി. സ്കൂൾ വിദ്യാർഥിയും തെയ്യം കലാകാരനായിരുന്ന കരണ്ടോട് പരേതനായ നാരായണൻറ ചെറുമകനുമായ ആർദ്രവ് നാരായണൻ അരങ്ങേറ്റമാണ് അവിസ്മരണീയമായത്.
മുപ്പത്തഞ്ച് വർഷത്തിലധിക ം മായി തെയ്യം കെട്ടുന്ന പി.പി. ശ്രീ ജിത്തിന്റെയും നിമിഷയുടെയും മകനാണ് ഈ മിടുക്കൻ. തലശ്ശേരി അണ്ടല്ലൂർ കാവിൽ ഉത്സവത്തോടനുബന്ധിച്ചാണ് തിങ്കളാഴ്ച ആർദ്രവ് അച്ഛനൊപ്പം തെയ്യം കെട്ടിയത്.
രാമായണകഥയുമായി ബന്ധപ്പെട്ട സീതയും മക്കളും എന്ന തെയ്യത്തിൽ മക്കളിൽ ഒരുവനായ ലവൻ വേഷമാണ് ആർദ്രവ് കെട്ടിയാടിയത്.
അണ്ടല്ലൂർ മനോജ് മുന്നൂറ്റാനും അച്ഛൻ പി.പി. ശ്രീജിത്തുമാണ് ഇരുപത്തി ഒന്ന് ഗുരിക്കളുടെ തലപ്പാലി' ആർദ്രവിനെ അണിയിച്ചത്. അച്ഛന്റെ ശിക്ഷണത്തിൽ തെയ്യത്തിന്റെ വക ഭേദങ്ങൾ അഭ്യസിച്ചുവരുകയാണ് ആർദ്രവ്.
A six-year-old boy who is full of childishness