കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് സ്വകാര്യ വ്യക്തികൾ വ്യാപകമായി തോട് കയ്യേറുന്നതായി പരാതി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വില്ലേജ് ഓഫീസർ, പോലീസ് സ്ഥലത്തെത്തി പ്രവർത്തികൾ താൽക്കാലികമായി നിർത്തിവച്ചു.

ഏകദേശം നാല് മീറ്ററോളം വീതിവരുന്ന തോട് ഗതി മാറ്റി വിടുകയും വശങ്ങൾ കരിങ്കല്ല് ഉപയോഗിച്ച് കെട്ടി കൈവശപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് പരാതി. നിർമ്മാണ പ്രവർത്തിക്ക് ലോഡ് കണക്കിന് കരിങ്കല്ലുകൾ സ്ഥലത്ത് ഇറക്കിയിട്ടുണ്ട്. മഴക്കാലത്ത് ഈ തോട്ടിലൂടെയാണ് വെള്ളം പുഴയിലേക്ക് എത്തുന്നത്.
Complaint that private persons are encroaching on the ditch