കാക്കുനി: വേളം പഞ്ചായത്തിലെ ഒന്നാം വാർഡ് നിവാസികൾ ഈ കടുത്ത വേനൽക്കാലത്തും കനാൽ തുറക്കാത്തത് കാരണം കുടിവെള്ള ക്ഷാമം അനുഭവിക്കുകയാണെന്ന് നാട്ടുകാർ. ജനങ്ങളുടെ കുടിവെള്ള പ്രതിസന്ധിക്ക് വാർഡ് മെമ്പർ ഉൾപെടെയുള്ളവരോട് പരാതി പറഞ്ഞിട്ടും പരിഹാരമായില്ല. വേനൽ കാലം കനത്തതോടെ പ്രദേശങ്ങളിലെ കിണറുകളിൽ ജലം വറ്റിയ അവസ്ഥയാണുള്ളത് .


മുൻകാലങ്ങളിൽ കനാൽ വഴി ലഭിച്ചിരുന്ന നീരുറവ വഴി കിണറുകളിൽ ജലലഭ്യത വർദ്ധിക്കുന്നതാണ് ഇത്തവണ കനാൽ തുറക്കാത്തത് കാരണം പ്രയാസത്തിലായത് .തീക്കുനി ഭാഗം ഉൾപെടെ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കനാൽ ജലം ലഭ്യമായിട്ടും ഒന്നാം വാർഡ് ഭാഗമായ ജീലാനി മുതൽ തുലാറ്റും നടവരെ ഭാഗത്തേക്ക് വെള്ളം കിട്ടാത്തത്തത് കനത്ത പ്രശ്നം സൃഷ്ടിച്ചിരിക്കുന്നു.
ഈ പ്രദേശത്ത് യഥാസമയം തന്നെ കനാൽഅറ്റകുറ്റ പണികൾ പൂർത്തീകരിച്ചിട്ടും വെള്ളം തുറന്ന് വിടാത്തത് അധികൃതരുടെ ഭാഗത്ത് നിന്നുള്ള കടുത്ത അനാസ്ഥയാണ് .പഞ്ചായത്തിൻ്റേയും ജലസേചന വകുപ്പിനേറെയും അനാസ്ഥകാരണം നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത് .വേളം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കനാൽ തുറന്നു പ്രവർത്തിക്കുമ്പോഴാണ് ഒന്നാം വാർഡ് ഭാഗത്ത് മാത്രം ജലം കിട്ടാക്കനിയായിരിക്കുന്നത് .
Residents of Velam 1st Ward are suffering from not getting canal water