മൊകേരി: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നാദാപുരം എം എൽ എ യുമായിരുന്ന കെ ടി കണാരന്റെ പതിനെട്ടാം ചരമവാർഷിക ദിനം ആചരിച്ചു.

പ്രഭാതഭേരി, പതാക ഉയർത്തൽ, സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന എന്നിവ നടത്തി. കാലത്ത് മൊകേരി ഭൂപേഷ് മന്ദിരത്തിൽ മുതിർന്ന പാർട്ടി പ്രവർത്തകൻ വി പി നാണു പതാക ഉയർത്തി.
പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ പരിപാടിയിൽ കുന്നുമ്മൽ ലോക്കൽ സെക്രട്ടറി വി വി പ്രഭാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ , കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ കെ മോഹൻദാസ്, ജില്ലാ കൗൺസിൽ അംഗങ്ങളായ റീന സുരേഷ്, സി കെ ബിജിത്ത് ലാൽ , അഭിജിത്ത് കോറോത്ത്, ടി സുരേന്ദ്രൻ ,എം പി കുഞ്ഞിരാമൻ, എം പി ദിവാകരൻ എന്നിവർ സംസാരിച്ചു.
കെ ടി കണാരൻ - വി പി ഗംഗാധരൻ അനുസ്മരണ സമ്മേളനം നാളെ വൈകീട്ട് 4 ന് മൊകേരിയിൽ നടക്കും.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. ജിതേഷ് കണ്ണപുരം മുഖ്യപ്രഭാഷണം നടത്തും.
KT Kanaran's memory is renewed