Apr 7, 2023 11:24 AM

കുറ്റ്യാടി: പശ്ചാത്തല മേഖലയില്‍ വന്‍ മുന്നേറ്റത്തിനൊരുങ്ങി കാവിലുംപാറ പഞ്ചായത്ത്. മലയോര ഹൈവയുടെ 26 കിലോമീറ്റര്‍ ദൂരം കടന്ന് പോകുന്നത് കാവിലുംപാറ പഞ്ചായത്തിലൂടെയാണെന്നത് വന്‍ വികസന സാധ്യതകളാണ് പഞ്ചായത്തിനു സമ്മാനിക്കുന്നത്.

മലയോര ഹൈവേ വയനാട് റോഡില്‍ പക്രംതളം ചുങ്കക്കുറ്റി മുതല്‍ പൂതംപാറ ഒന്നാം വളവ് വരെ 5.5കിലോമീറ്ററും ഒന്നാം വളവ് മുതല്‍ തൊട്ടില്‍പാലം ടൗണ്‍ വരെ 7കിലോമീറ്റര്‍ ദൂരവും 12 മീറ്റര്‍ വീതിയുമാണ് യാഥാര്‍ഥ്യമാകുന്നത്. ഇതിന് ധന വകുപ്പിന്റെ അംഗീകാരം കിട്ടി.

തൊട്ടില്‍പ്പാലം മുള്ളന്‍കുന്ന് റീച്ചില്‍ നടുത്തോട് പാലം വരെ 2 കിലോമീറ്റര്‍ ദൂരവും കാവിലുംപാറയിലൂടെയാണ് കടന്നുപോകുന്നത്. മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന കൈവേലി തൊട്ടില്‍പാലം റോഡിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഈ റോഡ് 3 കിലോമീറ്റര്‍ കടന്ന് പോകുന്നതും കാവിലുംപാറയിലൂടെയാണ്.

ഇതിന് പുറമേ തൊട്ടില്‍പ്പാലം കുണ്ടുതോട് നീറ്റിക്കോട്ട മുള്ളന്‍കുന്ന് റോഡ് മലയോര ഹൈവേയുടെ കണക്ട് റോഡായി ഉയര്‍ത്താനുള്ള നടപടി പുരോഗമിച്ചു വരുന്നതായി ഇ.കെ.വിജയന്‍ എം എല്‍ എ അറിയിച്ചു. അങ്ങനെയായാല്‍ കാവിലുംപാറ പഞ്ചായത്തില്‍ 26 കിലോമീറ്റര്‍ മലയോര ഹൈവേയുടെ ഭാഗമായി മാറും.

പഞ്ചായത്തിലെ ആശ്വാസി നാഗംപാറ റോഡ് പണിയും പുരോഗമിച്ചു വരികയാണ്. 8 മീറ്റര്‍ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. 97 ലക്ഷം രൂപയാണ് അനുവദിച്ചത്. ഈ റോഡ കൂടി യാഥാര്‍ഥ്യമാകുന്നതോടെ മലയോരമേഖലയിലെ യാത്രാ സൗകര്യത്തിനു വന്‍ കുതിപ്പുണ്ടാകും.

മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന കൈവേലി തൊട്ടില്‍പാലം റോഡിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഈ റോഡ് 3 കിലോമീറ്റര്‍ കടന്ന് പോകുന്നതും കാവിലുംപാറയിലൂടെയാണ്. ഇതിന് പുറമേ തൊട്ടില്‍പ്പാലം കുണ്ടുതോട് നീറ്റിക്കോട്ട മുള്ളന്‍കുന്ന് റോഡ് മലയോര ഹൈവേയുടെ കണക്ട് റോഡായി ഉയര്‍ത്താനുള്ള നടപടി പുരോഗമിച്ചു വരുന്നതായി ഇ.കെ.വിജയന്‍ എം എല്‍ എ അറിയിച്ചു. അങ്ങനെയായാല്‍ കാവിലുംപാറ പഞ്ചായത്തില്‍ 26 കിലോമീറ്റര്‍ മലയോര ഹൈവേയുടെ ഭാഗമായി മാറും.

പഞ്ചായത്തിലെ ആശ്വാസി നാഗംപാറ റോഡ് പണിയും പുരോഗമിച്ചു വരികയാണ്. 8 മീറ്റര്‍ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. 97 ലക്ഷം രൂപയാണ് അനുവദിച്ചത്. ഈ റോഡ കൂടി യാഥാര്‍ഥ്യമാകുന്നതോടെ മലയോരമേഖലയിലെ യാത്രാ സൗകര്യത്തിനു വന്‍ കുതിപ്പുണ്ടാകും

Kavilumpara Panchayat is ready for development; 26 km distance of hilly highway

Next TV

Top Stories