Apr 12, 2023 11:40 AM

തൊട്ടിൽപ്പാലം: ദേവർകോവിൽ കരിക്കാടൻപൊയിൽ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ അസ്മിന മരിച്ച സംഭവത്തിൽ പ്രതിചേർക്കപ്പെട്ട അസ്മിനയുടെ ഭർതൃ സഹോദരിമാരെയും സഹോദരി ഭർത്താവ് മുസ്തഫയെയും അറസ്റ്റ് ചെയ്യുന്നത് വൈകുന്നത് പ്രതിഷേധാർഹമാണെന്ന് ആക്ഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലും മറ്റും വരുന്ന ഡിജിറ്റൽ തെളിവുകൾ പോലീസ് പരിശോധിക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. കായക്കൊടി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ ചെയർമാൻ വി.പി.കുഞ്ഞബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൺവീനർ എം.കെ.ശശി സ്വാഗതം പറഞ്ഞു. കെ.പി.കുഞ്ഞമ്മദ്, കെ.രാജൻ മാസ്റ്റർ, കെ.കെ.അഷ്റഫ്, .പി.പി.ശ്രീജിത്ത്, സുമതി.കെ.പി, ഇ.പി.മുഹമ്മദലി, സി.എച്ച്.നാസർ, പി.കെ.ആലി തുടങ്ങിയവർ സംസാരിച്ചു.

Asmina's mysterious death: The action committee says that the delay in the arrest of co-accused is objectionable

Next TV

Top Stories