കുറ്റ്യാടി: മരുതോങ്കരയിലെ പൊതു പ്രവർത്തകനും, കോൺഗ്രസ് നേതാവുമായ കെ.സി. കൃഷ്ണൻ മാസ്റ്റർ, മകളുടെ വിവാഹത്തലേന്ന്, നാട്ടിലെ മുസ്ലിം സഹോദരങ്ങൾക്ക് വീട്ടിൽ ഇഫ്താർ വിരുന്നു ഒരുക്കി മതസൗഹൃദത്തിന് മാതൃകയായി. നോമ്പ് തുറക്കുള്ള എല്ലാ വിഭവങ്ങളും ഒരുക്കിയിരുന്നു.


വീട്ടു മുറ്റത്ത് തന്നെ പുരുഷൻമാർക്കും, അകത്ത് സ്ത്രീകൾക്കും പ്രത്യേകം നമസ്കരിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. നമസക്കാരത്തിന് വി.കെ.അബൂബക്കർ നേതൃത്വം നൽകി. കോരങ്കോട്ട് ജമാൽ, അരീക്കര അബ്ദുൽ അസീസ്, ജമാൽ പാറക്കൽ, കെ.പി. അബ്ദുൽ റസാഖ്, എൻ.കെ. കുഞ്ഞബ്ദുള്ള മാസ്റ്റർ, ഹമീദ് എൻ.കെ, ശമീം മാസ്റ്റർ, പി.പി.കെ.നവാസ്, ജംഷീദ്, അർഷാദ് കോരങ്കോട്ട്, അഫ്സൽ,പി.സി. നജീബ് തുടങ്ങിയവർ പങ്കെടുത്തു.മുസ്ലിം വീടുകൾ നന്നേ കുറവായ പ്രാദേശത്ത് ഒരുക്കിയ വിരുന്നിന് എത്തിയവരെ കെ.സി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കിളയിൽ രവീന്ദ്രൻ, ദിനേശൻ കോതോട്, അഡ്വ: കെ.സി. മിത്രൻ, കെ.സി.ബിജു തുടങ്ങിയവർ സ്വീകരിച്ചു.
Fasting became the model; Iftar feast is prepared at home on the eve of marriage