കാൻവാസിനപ്പുറത്തേക്ക്; സ്വായത്തമാക്കിയ ചിത്രകലയെ പുതുമുറയ്ക്ക് പകർന്നുകൊടുത്ത് കുറ്റ്യാടിയിലെ എൻ.കെ. രാജൻ

കാൻവാസിനപ്പുറത്തേക്ക്; സ്വായത്തമാക്കിയ ചിത്രകലയെ പുതുമുറയ്ക്ക് പകർന്നുകൊടുത്ത് കുറ്റ്യാടിയിലെ എൻ.കെ. രാജൻ
Apr 13, 2023 12:44 PM | By Nourin Minara KM

കുറ്റ്യാടി: വരകളോടും നിറക്കൂട്ടുകളോടും ചെറുപ്പം മുതലേ കൂട്ടുകൂടിയ ഒരു കലാകാരൻ. സ്വായത്തമാക്കിയ ചിത്രകലയെ പുതുമുറയ്ക്ക് പകർന്നുകൊടുത്ത ഒരു ഗുരുനാഥൻ, ജീവൻ തുടിക്കുന്ന ശില്പങ്ങളുമായി ഇന്നും കർമരംഗത്ത് സജീവമാണ് കുറ്റ്യാടി മുണ്ടക്കുറ്റിയിലെ എൻ.കെ. രാജൻ എന്ന റിട്ട. ചിത്രകലാ അധ്യാപകൻ.

കാൻവാസിനപ്പുറത്തേക്ക് കലയെ പ്രതിഷ്ഠിക്കണമെന്ന ആഗ്രഹമുണ്ടായപ്പോൾ അദ്ദേഹം ശില്പനിർമാണത്തിലേക്കിറങ്ങി. ചെറുതും വലുതുമായി നൂറുകണക്കിന് ശില്പങ്ങൾ ഇതിനോടകം മെനഞ്ഞുകഴിഞ്ഞു. സിമൻറും കമ്പിയും ഉപയോഗിച്ചുള്ള കാവ്യഭംഗി തുളുമ്പുന്ന ശില്പങ്ങൾ, ശില്പങ്ങളിലെല്ലാം സൂക്ഷ്മനിരീക്ഷണപാടവം പ്രകടം.

ഫറോക്ക് റോക്ക് ഗാർഡൻ ആൻഡ് വൈക്കം മുഹമ്മദ് ബഷീർ പാർക്ക്, വേളം എം.എം. പാർക്ക്, ജാനകിക്കാട് ഇക്കോ ടൂറിസം സെന്റർ, വിസ്മയപാർക്ക് പറശ്ശിനിക്കടവ് എന്നിവിടങ്ങളിലെ ശില്പങ്ങൾ ഇദ്ദേഹത്തിന്റെ ഭാവനയിൽ വിരിഞ്ഞ ചിലതുമാത്രം. നിലവിൽ മണ്ണൂർ എൽ.പി.സ്കൂളിലെ കുട്ടികൾക്കായി ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർക്കുനിർമാണം നടന്നുവരുകയാണ്. ശില്പനിർമാണത്തിലെ വൈദഗ്‌ധ്യമറിഞ്ഞ് ഒട്ടേറെപ്പേർ ഇദ്ദേഹത്തെ സമീപിക്കുന്നുണ്ട്.

വീട്ടുമുറ്റത്തും പറമ്പിലും ഇദ്ദേഹത്തിന്റെ കരവിരുത് പ്രകടമായ ഒട്ടേറെ ശില്പങ്ങളുണ്ട്. തലശ്ശേരി സ്കൂൾ ഓഫ് ആർട്സിലാണ് ചിത്രകല അഭ്യസിച്ചത്. മഞ്ചേരി എളങ്കൂർ പി.എം.എസ്.എ. ഹയർസെക്കൻഡറി സ്കൂളിൽ ചിത്രകലാ അധ്യാപകനായി ജോലിചെയ്യുമ്പോൾ വാടകയ്ക്കുലഭിച്ച എഴുപതുസെന്റ് സ്ഥലത്തിൽ കുട്ടികൾക്കായി പ്രകൃതിയെ അടുത്തറിയാനും അവരുടെ സർഗശേഷി വളർത്താനുമായി ഒട്ടേറെ ശില്പങ്ങളടങ്ങുന്ന ഒരു പാർക്ക് ഇദ്ദേഹം പണികഴിപ്പിച്ചിരുന്നു.

അധ്യാപക ജോലിയിൽ നിന്ന് വിരമിച്ചശേഷം മുഴുവൻ സമയവും ശില്പനിർമാണത്തിനായി മാറ്റിവെച്ചിരിക്കുകയാണ് ഈ അധ്യാപകൻ. വൈക്കം മുഹമ്മദ് ബഷീർ പാർക്കിൽ ഇദ്ദേഹം നിർമിച്ച നാലുമീറ്ററോളം ഉയരംവരുന്ന ആനയുടെ ശില്പം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. നഷ്ടക്കണക്കുകൾ പലതുമുണ്ടെങ്കിലും കലയോടുള്ള ഇഷ്ടംകൊണ്ടുമാത്രമാണ് ശില്പനിർമാണത്തിൽ ഇദ്ദേഹം തുടരുന്നത്.

പുതിയതലമുറയിൽ ശില്പനിർമാണത്തിലേക്ക് കടന്നുവരുന്ന കുട്ടികൾ കുറവാണെന്നാണ് രാജൻ മാഷിന്റെ അഭിപ്രായം. അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവർക്കാവശ്യമായ സാഹചര്യങ്ങൾ ഒരുക്കിക്കൊടുത്താൽ മികച്ച കലാകാരൻമാരെ രൂപപ്പെടുത്താൻ സാധിക്കും. ഈ മേഖലയിലുള്ളവർക്ക് സാമ്പത്തികഭദ്രത ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുനീതിയാണ് ഭാര്യ. മക്കൾ. സ്നേഹ, സ്നോയി.

NK Rajan imparted the art of painting to the new generation

Next TV

Related Stories
അപൂർവ അതിഥി; ജാനകിക്കാട് വനമേഖലയിൽ അപൂർവയിനം പക്ഷിയെ കണ്ടെത്തി

Mar 29, 2025 12:02 PM

അപൂർവ അതിഥി; ജാനകിക്കാട് വനമേഖലയിൽ അപൂർവയിനം പക്ഷിയെ കണ്ടെത്തി

വൃക്ഷവിതാനങ്ങളിലും വാസം വയ്ക്കുന്നവയാണ്. വൃക്ഷവിതാനങ്ങളിലും വാസം വയ്ക്കുന്നവയാണ്....

Read More >>
അങ്കണവാടിയിൽ  പച്ചക്കറിത്തോട്ടം ഒരുക്കി  കൈവേലി അങ്കണവാടി

Feb 11, 2025 10:21 AM

അങ്കണവാടിയിൽ പച്ചക്കറിത്തോട്ടം ഒരുക്കി കൈവേലി അങ്കണവാടി

നരിപ്പറ്റ പഞ്ചായത്തിലെ 31 അങ്കണവാടികളും മാതൃകാ അങ്കണവാടിയാക്കുന്നതിന്റെ ഭാഗമായി അരസെൻ്റ് സ്ഥലത്ത് ചെയ്ത പച്ചക്കറി കൃഷി...

Read More >>
#viralvideo  |  വേദിയിൽ സംഘനൃത്തം അരങ്ങ് തകർക്കുമ്പോൾ ഒപ്പം ചുവട് വെച്ച് കൊച്ചു മിടുക്കി; വീഡിയോ

Oct 7, 2024 10:41 AM

#viralvideo | വേദിയിൽ സംഘനൃത്തം അരങ്ങ് തകർക്കുമ്പോൾ ഒപ്പം ചുവട് വെച്ച് കൊച്ചു മിടുക്കി; വീഡിയോ

സ്കൂ‌ൾ അധ്യാപകനായ അഭിരാം ക്യാമറയിൽ പകർത്തിയ ചിത്രം നൂറ് കണക്കിന് പേരാണ്...

Read More >>
#Onapottan | ഒന്നും ഉരിയാടാതെ; പതിവ് തെറ്റിക്കാതെ ഓണപ്പൊട്ടന്മാർ

Sep 15, 2024 09:03 AM

#Onapottan | ഒന്നും ഉരിയാടാതെ; പതിവ് തെറ്റിക്കാതെ ഓണപ്പൊട്ടന്മാർ

ദേശ സഞ്ചാരത്തിനായി പന്തീരടി മനയിൽനിന്ന്‌ ഓണപ്പൊട്ടന്മാരുടെ ഒന്നിച്ചുള്ള വരവ് കാണേണ്ട കാഴ്ചയാണ്....

Read More >>
#GoldPalaceJeweleryscam |  ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിന് മൂന്നാണ്ട് ; ഇരകൾക്ക് ഇനിയും നീതി അകലെ

Aug 27, 2024 11:16 AM

#GoldPalaceJeweleryscam | ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിന് മൂന്നാണ്ട് ; ഇരകൾക്ക് ഇനിയും നീതി അകലെ

2021 ഓഗസ്റ്റ് ആറാം തീയ്യതിയാണ് കുറ്റ്യാടി കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിലെ ഗോൾഡ് പാലസ് ജ്വല്ലറി ബ്രാഞ്ചുകൾ പൂട്ടിയിട്ട് ഉടമകൾ വിദേശത്തേക്കും...

Read More >>
Top Stories