കക്കട്ടിൽ: നരിപ്പറ്റകാർക്ക് അഭിമാനനിമിഷം...! വന്ദേഭാരത് ട്രയ്നിന്റെ പരീക്ഷണ ഓട്ടത്തിലെ ലോക്കോ പൈലറ്റായി നരിപ്പറ്റ സ്വദേശി. നരിപ്പറ്റ പഞ്ചായത്തിലെ കണ്ടോത്ത് കുനി സ്വദേശി തറവട്ടത്ത് ടി.വി അന്ത്രുവായിരുന്നു വന്ദേഭാരത് ട്രയ്നിന്റെ പരീക്ഷണ ഓട്ടത്തിലെ ലോക്കോ പൈലറ്റ്.


1989 ൽ ഇന്ത്യൻ റെയിൽവേയിൽ അസി.ലോക്കോ പൈലറ്റായി ജോലിയിൽ പ്രവേശിച്ച അന്ത്രു 1996 ലാണ് ലോക്കോ പൈലറ്റായത്. മദ്രാസ്, ഈറോഡ് ഡിവിഷനുകളിലും പിന്നീട് പാലക്കാട് ഡിവിഷനിലുമെത്തിയ ശേഷം കോഴിക്കോട് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടയിലാണ് മൂന്നു മാസം മുൻപ് വന്ദേഭാരത് ട്രയ്നിന്റെ പരിശീലന ഓട്ടത്തിനായി ഇയാൾക്ക് പരിശീലനം ലഭിക്കുന്നത്.
ചെന്നൈയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി ചെന്നൈ - മൈസൂർ റൂട്ടിൽ ഹാൻഡ്ലിങ് പൂർത്തീകരിച്ചു. കേരളത്തിലേക്കുള്ള വന്ദേഭാരതിന്റെ വരവോടെ കോഴിക്കോട് നിന്ന് എറണാകുളം സെൻട്രലിലേക്കുള്ള ആദ്യ ട്രയൽ റണ്ണിലും രണ്ടാം ഘട്ടത്തിൽ കോഴിക്കോട് നിന്ന് കാസർകോട്ടേയ്ക്കും വന്ദേഭാരത് ഓടിച്ചു. എലത്തൂർ സ്വദേശി അബ്ദുൽ റാസിക്കായിരുന്നു അസി. ലോക്കോ പൈലറ്റായിരുന്നത്
A proud moment for the Naripatta; A native of Naripatta as a loco pilot in the trial run of the Vandebharat train