കുറ്റ്യാടി: പ്രകൃതിയുടെ വരദാനമായ മരുതോങ്കര പഞ്ചായത്തിലെ ഇക്കോ ടുറിസ്റ് കേന്ദ്രമായ ജാനകിക്കാടിനെ ആസ്വദിക്കാന്‍ ഇറ്റലിയില്‍നിന്ന് അഞ്ചോളം വിനോദസഞ്ചാരികള്‍ മഴവില്‍ക്കാട്ടില്‍ എത്തി.


മിഖേല്‍, സ്‌ളേലിയ, എന്റോനെല്ലാ, ജ്യോവന്നാ, അന്നാമരിയ തുടങ്ങിയവരാണ് വ്യാഴാഴ്ച വൈകിട്ട് മഴവില്‍ക്കാട് ഫോറസ്റ്റ് റിസോര്‍ട്ട് അന്റ് റസ്‌റ്റോറന്റില്‍ എത്തിയത്. സഞ്ചാരികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ പുഷ്പഹാരങ്ങള്‍ നല്‍കിയാണ് നാട്ടുകാര്‍ സ്വീകരിച്ചത്.
ഓണ്‍ലൈനിലൂടെ മഴവില്‍ക്കാടിന്റെ മനോഹരിതയെ പറ്റി അറിഞ്ഞാണ് ബുക്ക് ചെയ്ത് സഞ്ചാരികള്‍ എത്തിയത്. മൈസൂരും ജാനകിക്കാടും കാണാന്‍ മാത്രമാണ് ഇറ്റലിയില്‍നിന്ന് സംഘം ഇന്ത്യയിലെത്തിയത്.
Tourists feast at Janakikkad; About five tourists from Italy to Mazhavilkat