May 3, 2023 02:14 PM

കാവിലുംപാറ: കാവിലുംപാറ പഞ്ചായത്തിലെ പൊയിലോംചാൽ പുത്തൻ പിടീക ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം ഏക്കർ കണക്കിന് കൃഷി നശിപ്പിച്ചു. സൗമിനി ഷാജന്റെ വീടിനോടു ചേർന്ന കൃഷിയിടത്തിലെ ഷെഡും തകർത്തു. സമീപ പ്രദേശത്തെ കൃഷിയും കുടിവെള്ളം ശേഖരിക്കുന്ന ടാങ്കും വെള്ളമെത്തിക്കുന്ന ഓസും തകർത്തു. ഒരേക്കറിലെ കൃഷി പൂർണമായും നശിപ്പിച്ചു.

ഞായർ പുലർച്ചെയാണ് കാട്ടാനക്കൂട്ടം ജനവാസകേന്ദ്രത്തിലിറങ്ങിയത്.പുത്തൻപീടിക ഭാഗത്തുതന്നെയുള്ള വിളിക്കല്ലുങ്കൽ ഷാബു, വിളിക്കല്ലുങ്കൽ കേശവൻ, വിളിക്കല്ലുമ്മൽ തങ്കമ്മ, വിളിക്കമൽ ബാബു, വിളിക്കല്ലുമ്മൽ വിദ്യാധരൻ, സാബു വിളിക്കലുമ്മൽ, വിളിക്കല്ലുമ്മൽ വിനോദ്, കടത്തലക്കുന്നേൽ തങ്കച്ചൻ, വർക്കി കടത്തലക്കുന്നേൽ, ആലപ്പാട്ട് ജോണിക്കുട്ടി എന്നിവരുടെ കൃഷിയിടത്തിലെ തെങ്ങ്, കവുങ്ങ്, ഗ്രാമ്പു, ജാതി, വാഴ, കുരുമുളക് വള്ളി എന്നിവ പൂർണമായും പിഴുതെറിഞ്ഞു.


പുത്തൻപീടിക ചീരോത്തുംകുളം വനത്തിൽനിന്നാണ് ആനക്കൂട്ടം ഇറങ്ങുന്നത്. രാപകൽ വ്യത്യാസമില്ലാതെ കാട്ടാനക്കൂട്ടം ദിവസങ്ങളോളം ജനവാസ കേന്ദ്രത്തിൽ താവളമടിക്കുന്നതിനാൽ ജനങ്ങൾ ഭീതിയിലാണ്. കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച പ്രദേശങ്ങൾ ജില്ലാ പഞ്ചായത്ത് അംഗം സി എം യശോദ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ രാ ജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, സാലി സജി എന്നിവർ സന്ദർശിച്ചു.

മലയോര മേഖലയിലെ വന്യ മൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച പ്രദേശങ്ങൾ സന്ദർശിച്ച ജനപ്രതിനിധി സംഘം അധികൃതരോട് ആവശ്യപ്പെട്ടു

A herd of wild antelopes came to the country; A herd of wildebeests descended on the population center and destroyed acres of crops

Next TV

Top Stories










News Roundup