May 20, 2023 11:33 AM

കുറ്റ്യാടി: (kuttiadi.truevisionnews.com) ചോദ്യങ്ങളെ ഭരണാധികാരികൾ ഭയക്കുന്നു ,ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമങ്ങളും. എന്ത് പറ്റി നമ്മുടെ മാധ്യമ പ്രവർത്തകർക്ക്? ഈ നിശബ്ദത ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടം ഫാസിസത്തിൻ്റെ സൂചനയാണെന്നും പത്രപ്രവർത്തകനും എഴുത്തുകാരനുമായ യു.കുമാരൻ പറഞ്ഞു.

കേരളാ പത്രപ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് മാധ്യമ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ പ്രധാനമന്ത്രി മറു ചോദ്യം ഇല്ലാത റേഡിയോയെയാണ് സ്നേഹിക്കുന്നത്. അദ്ദേഹം വാർത്താ സമ്മേളനം നടത്തുന്നില്ല .


ഇവിടെ സംസ്ഥാനത്തും സ്ഥിതി മറിച്ചല്ല. മന്ത്രി സഭാ യോഗത്തിന് ശേഷമുള്ള പത്ര സമ്മേളനം ഇവിടെ നിലച്ചു. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാവുകയാണെന്നും അദ്ദേഹം ആശങ്കപ്പെട്ടു. ചോദ്യം ചെയ്യപ്പെടാതിടത്താണ് ഫാസിസം കടന്നുവരികയെന്നും യു കെ കുമാരൻ പറഞ്ഞു.


സ്വാഗത സംഘം ചെയർമാൻ സി പി രഘുനാഥ് അധ്യക്ഷനായി. താലൂക്ക് രക്ഷാധികാരി ബാലകൃഷണൻ വെള്ളികുളങ്ങര പാതക ഉയർത്തി.


അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ബിജു കക്കയം, കുറ്റ്യാടി പ്രസ് ക്ലബ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ,താലൂക്ക് ഭാരവാഹികളായ എം.കെ അശറഫ്, കെ.കെ സുധീരൻ, കെ.കെ ശ്രീജിത്, നൗഷാദ് വടകര എന്നിവർ സംസാരിച്ചു.

ജമാൽ പാറക്കൽ സ്വാഗതം പറഞ്ഞു. പി എൻ പി മാനേജർ ശ്രീനാഥ് ശ്രീധരൻ, നീല ചോല ചാരിറ്റബിൾ സൊസൈറ്റി ചെയർപേഴ്സൺ എൻ പി നാരായണി എന്നിവരെ ആദരിച്ചു. ഡോക്ടർ സച്ചിത്ത് ക്ലാസെടുത്തു.

Media meet begins; A government that fears questions is a sign of fascism - UK Kumaran

Next TV

Top Stories