നൂറ് വീട്ടിൽ കെ-ഫോൺ ; മണ്ഡലതല ഉദ്ഘാടനം കുറ്റ്യാടി പഞ്ചായത്ത് ഹാളിൽ

നൂറ് വീട്ടിൽ കെ-ഫോൺ ; മണ്ഡലതല ഉദ്ഘാടനം കുറ്റ്യാടി പഞ്ചായത്ത് ഹാളിൽ
Jun 3, 2023 10:41 PM | By Kavya N

കുറ്റ്യാടി: (kuttiadinews.in) എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതി ജൂൺ അഞ്ചിന് യാഥാർഥ്യമാകുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. മണ്ഡലതല ഉദ്ഘാടനം കുറ്റ്യാടി പഞ്ചായത്ത് ഹാളിൽ നടക്കും. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലയിലെ 13 മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും കെ-ഫോൺ ഉദ്ഘാടന ചടങ്ങുകൾ നടക്കും.

മന്ത്രിമാർ, എം എൽ എമാർ, ജനപ്രതിനിധികൾ ഉൾപ്പടെയുളളവർ വിവിധ മണ്ഡലങ്ങളിലായി നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ 13 മണ്ഡലങ്ങളിലെയും ബിപിഎൽ കുടുംബങ്ങൾക്കാണ് കണക്ഷൻ നൽകുന്നത്. ആദ്യ ഘട്ടത്തിന്റെ ഭാഗമായി ജില്ലയിൽ ആകെയുള്ള 2614 സർക്കാർ സ്ഥാപനങ്ങളിലായി 1479 ഓഫീസുകളിൽ കെ-ഫോൺ കണക്ഷൻ ലഭ്യമായി. ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 13 നിയമസഭ മണ്ഡലങ്ങളിലെയും 1300 കുടുംബങ്ങൾക്കും കണക്ഷൻ നൽകും .

ഇതിൽ നിലവിൽ 1195 ബി പി എൽ കുടുംബങ്ങളിൽ കെ-ഫോൺ അനുവദിക്കുന്നതിന്റെ സർവ്വേ നടപടികൾ പൂർത്തിയാക്കി കണക്ഷൻ നൽകുന്ന ജോലികൾ ആരംഭിച്ചു. നിലവിൽ 36 വീടുകളിൽ കണക്ഷൻ ലഭ്യമാക്കി. ബാക്കിയുള്ള വീടുകളിൽ കണക്ഷൻ നൽകുന്ന നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കേരള വിഷനാണ് വീടുകളിൽ കണക്ഷൻ എത്തിക്കുന്ന കരാർ ഏറ്റെടുത്തിരിക്കുന്നത്. ജില്ലയിൽ കെ-ഫോണിനായി മൊത്തം 2595.482 കി.മീ ദൂരത്തിലാണ് ലൈൻ വലിക്കേണ്ടത്.

ഇതിൽ ദേശീയ പാത പ്രവൃത്തി കാരണവും റെയിൽവേ ക്രോസിംഗും വരുന്ന 210 കി മീ ദൂരം ഒഴികെയുള്ള സ്ഥലങ്ങളിൽ കേബിൾ വലിക്കുന്ന പ്രവൃത്തികൾ പൂർത്തിയായി. കെ-ഫോൺ ഇന്റർനെറ്റ് വിതരണം ബന്ധിപ്പിക്കുന്ന പോയിന്റ്സ് ഓഫ് പ്രസൻസുകളും സ്ഥാപിച്ചു. ജില്ലയിലെ 26 കെ എസ് ഇ ബി സബ് സ്റ്റേഷനുകളിലാണ് പോയന്റ്സ് ഓഫ് പ്രസൻസ് സ്ഥാപിച്ചിരിക്കുന്നത്. കെ ഫോണിന്റെ കേബിളുകളും ട്യൂട്ടർ, സ്വിച്ച് , 24 മണിക്കൂർ വൈദ്യുതി, യുപിഎസ്, ബാറ്ററികൾ, ഇൻവെർട്ടർ, എയർകണ്ടീഷൻ എന്നിവയാണ് പോയിന്റസ് ഓഫ് പ്രസൻസിൽ സജ്ജീകരിച്ചിരുക്കുന്നത്.

26 സബ് സ്റ്റേഷനുകൾ വഴി ജില്ലയിലെ കെ- ഫോൺ കണക്ഷനുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പോയിന്റ് ഓഫ് പ്രസൻസ് (പി ഒ പി) ചേവായൂർ സബ് സ്റ്റേഷനിലാണ് സ്ഥാപിച്ചിട്ടുള്ളത്. പി ഒ പി യുടെ നിർമ്മാണ പ്രവൃത്തി ഒരു വർഷം മുമ്പേ തന്നെ പൂർത്തീകരിച്ചിരുന്നു, ഇന്റർനെറ്റ് അവകാശമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ-ഫോൺ പദ്ധതിയുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ജില്ലയിൽ വിപുലമായ പരിപാടികൾ. മണ്ഡലതല പരിപാടികൾ ജൂൺ അഞ്ചിന് നടക്കും. എലത്തൂർ നിയോജക മണ്ഡലതല ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും.

കുരുവട്ടൂർ കുടുംബാരോഗ്യ കേന്ദ്രം പരിസരത്ത് നടക്കുന്ന ചടങ്ങിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ബേപ്പൂർ മണ്ഡലത്തിൽ നല്ലളം സ്കൂളിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ചടങ്ങിൽ പങ്കെടുക്കും. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലതല ഉദ്ഘാടനം സേവിയോ ഹയർ സെക്കന്ററി സ്കൂളിൽ തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. ബാലുശ്ശേരി നിയോജക മണ്ഡലതല ഉദ്ഘാടനം കെ.എം സച്ചിൻ ദേവ് എം.എൽ.എ നിർവഹിക്കും.

പൂവമ്പായി എ.എം ഹയർസെക്കന്ററി സ്കൂളിലാണ് ഉദ്ഘാടനം നടക്കുക. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത അധ്യക്ഷത വഹിക്കും. കുറ്റ്യാടി മണ്ഡലതല ഉദ്ഘാടനം കുറ്റ്യാടി പഞ്ചായത്ത് ഹാളിൽ നടക്കും. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ഉദ്ഘാടനം നിർവ്വഹിക്കും. തിരുവമ്പാടിയിൽ നിയോജകമണ്ഡലം ഉദ്ഘാടനം കൊടിയത്തൂർ ജി എം യു പി സ്കൂൾ നടക്കും. പരിപാടി ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കുന്ദമംഗലം മണ്ഡലതല ഉദ്ഘാടനം കുന്ദമംഗലം എച്ച് എസ് എസ് സ്കൂൾ ഹാളിൽ പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്യും.

വടകര നിയോജക മണ്ഡലം പരിപാടി ഓർക്കാട്ടേരി പഞ്ചായത്ത് ഹാളിൽ നടക്കും. കെ കെ രമ എം. എൽ. എ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാരും ജനപ്രതിനിധികളും പങ്കെടുക്കും. പേരാമ്പ്ര നിയോജക മണ്ഡലം പരിപാടി ചക്കിട്ടപ്പാറ പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ടി. പി. രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാരും ജനപ്രതിനിധികളും പങ്കെടുക്കും.

കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ വരകുന്ന് ഗവ. ഐ.ടി.ഐയിൽ കാനത്തിൽ ജമീല എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് അധ്യക്ഷത വഹിക്കും. നാദാപുരം നിയോജകമണ്ഡലം പരിപാടി എടച്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഇ.കെ വിജയൻ എംഎൽഎ നിർവഹിക്കും. കോഴിക്കോട് നോർത്ത് നിയോജക മണ്ഡലതല ഉദ്ഘാടനം വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിക്കും.

K-phone in 100 houses; Mandal level inauguration at Kuttyadi Panchayat Hall

Next TV

Related Stories
കുറ്റ്യാടി താലൂക്ക് ആശുപത്രി വികസനം പ്രഖ്യാപനത്തില്‍ മാത്രം -പാറക്കല്‍ അബ്ദുള്ള

Jul 11, 2025 12:20 PM

കുറ്റ്യാടി താലൂക്ക് ആശുപത്രി വികസനം പ്രഖ്യാപനത്തില്‍ മാത്രം -പാറക്കല്‍ അബ്ദുള്ള

കുറ്റ്യാടി താലൂക്ക് ആശുപത്രി വികസനം പ്രഖ്യാപനത്തില്‍ മാത്രമാണെന്ന് പാറക്കല്‍...

Read More >>
 കേരള ജനതക്ക് മുന്നിൽ ചോദ്യചിഹ്നമായി മാറിയ ആരോഗ്യ മന്ത്രി രാജി വെക്കണം -സൂപ്പി നരിക്കാട്ടേരി

Jul 11, 2025 11:17 AM

കേരള ജനതക്ക് മുന്നിൽ ചോദ്യചിഹ്നമായി മാറിയ ആരോഗ്യ മന്ത്രി രാജി വെക്കണം -സൂപ്പി നരിക്കാട്ടേരി

കേരള ജനതക്ക് മുന്നിൽ ചോദ്യചിഹ്നമായി മാറിയ ആരോഗ്യ മന്ത്രി രാജി വെക്കണമെന്ന് സൂപ്പി...

Read More >>
അപകട വളവ്; റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു

Jul 11, 2025 10:34 AM

അപകട വളവ്; റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു

റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു...

Read More >>
ആരോഗ്യ മേഖലയോടുള്ള സർക്കാർ അവഗണന; കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ കോണ്‍ഗ്രസ് ധര്‍ണ്ണ

Jul 10, 2025 04:08 PM

ആരോഗ്യ മേഖലയോടുള്ള സർക്കാർ അവഗണന; കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ കോണ്‍ഗ്രസ് ധര്‍ണ്ണ

ആരോഗ്യ മേഖലയോടുള്ള സർക്കാർ അവഗണന, കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ കോണ്‍ഗ്രസ്...

Read More >>
ചേരാപുരം യുപി സ്കൂൾ അധ്യാപനെ വെട്ടി പരിക്കേൽപ്പിച്ച കേസ്; ഐസ്ക്രീം വില്പനക്കാരന് തടവും പിഴയും

Jul 10, 2025 11:26 AM

ചേരാപുരം യുപി സ്കൂൾ അധ്യാപനെ വെട്ടി പരിക്കേൽപ്പിച്ച കേസ്; ഐസ്ക്രീം വില്പനക്കാരന് തടവും പിഴയും

ചേരാപുരം യുപി സ്കൂൾ അധ്യാപനെ വെട്ടി പരിക്കേൽപ്പിച്ച കേസ്, ഐസ്ക്രീം വില്പനക്കാരന് തടവും...

Read More >>
Top Stories










News Roundup






GCC News






//Truevisionall