കുറ്റ്യാടി : കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമക്ക് തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി.


ഇന്ന് വൈകിട്ട് മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി തിരിച്ചു പോകുന്നതിനിടെയാണ് അടുക്കത്ത് സ്വദേശിയുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ കളഞ്ഞു പോകുന്നത്.
ഓട്ടോ ഡ്രൈവറായ കുറ്റ്യാടി തളീക്കര സ്വദേശി നദീർ നാണ് തൻ്റെ തൊഴിലിനിടയിൽ വിലപിടിപ്പുള്ള ഈ മൊബൈൽ ഫോൺ കളഞ്ഞ് കിട്ടുന്നതു.
നദീർ ഉടമയെ ബന്ധപ്പെടാനുള്ള ശ്രമവുമായി തൻറെ സുഹൃത്തായ കുറ്റ്യാടി ടോപ് സർവീസ് കെയർ ടെക്നീഷ്യൻ നയീം അലിയെ സമീപിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ യഥാർത്ഥ ഉടമയെ കണ്ടെത്തുകയും, മൊബൈൽ ഫോൺ തിരിച്ച് ഏൽപ്പിക്കുകയുമായിരുന്നു.
അടുക്കത്ത് സ്വദേശി തെയ്യമ്പാടി ഗഫൂറിൻ്റെതാണ് മൊബൈൽ ഫോൺ. കുറ്റ്യാടി ടോപ് സർവീസ് കെയർ ടെക്നീഷ്യൻ നയീം അലിയുടെ സാന്നിധ്യത്തിൽ കുറ്റ്യാടിയിൽ വെച്ച് വൈകുന്നേരം നദീർ ഫോൺ ഉടമക്ക് കൈമാറുകയായിരുന്നു.
ഇത്തരത്തിലുള്ള മാതൃക പ്രവർത്തനം നടത്തിയ യുവാക്കളെ അഭിനന്ദിക്കുകയാണ് കുറ്റ്യാടിയിലെ നാട്ടുകാർ.
as an example; The autodriver returned the lost mobile phone to the owner