Jun 27, 2023 08:13 PM

മരുതോങ്കര: ( kuttiadinews.inവ്യത്യസ്ത കല്യാണമണ്ഡപമൊരുക്കി മഴവിൽക്കാട്. നാട്ടിൽ പെൺകിട്ടാതെ വലഞ്ഞ് അടുത്ത സംസ്ഥാനങ്ങളിൽ നിന്നുവരെ വിവാഹം കഴിക്കുന്ന വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ അവരിൽ നിന്നും വ്യത്യസ്തമായ ഒരു കല്യാണമായിരുന്നു ഷാജിയുടേത്.


മരുതോങ്കര പഞ്ചായത്തിലെ കോതോട് സ്വദേശി വലിയ കൂമുള്ളപറമ്പത്ത് ഷാജി വിവാഹം ചെയ്തത് ഫിലിപ്പിയൻസിലെ ബര്സാറി അയര്ലന്റ്കാരിയായ ജൂലിയെയാണ്. ദുബൈയിലെ ഒരേ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്ന ഇരുവരും കഴിഞ്ഞ ദിവസമാണ് വിവാഹം കഴിക്കുന്നത്.

ഷാർജയിൽ വച്ച് ജൂലിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മോതിരം മാറ്റൽ ചടങ്ങ് നടത്തി. അതിനു ശേഷം ജൂലിയുടെ താല്പര്യ പ്രകാരം വിവാഹ ചടങ്ങുകൾ കേരളീയ പരമ്പരാഗത രീതിയിൽ നടത്തുകയായിരുന്നു.

മരുതോങ്കര ജാനകിക്കാട്ടിലെ മാഴവിൽക്കാട് ഫോറെസ്റ് റിസോർട് ആൻഡ് റെസ്റ്റോറന്റിൽ ഒരുക്കിയ കതിർമണ്ഡപത്തിൽ വച്ച് ഇരുവരും വിവാഹിതരായി.

വിവാഹ ചടങ്ങിന് ശേഷം മഴവിൽക്കാട്ടിലെ പ്രേത്യേക ആചാരമായ ഹാർട്ട് ലോക്കിങ്ങിൽ പങ്കാളികളായി ഹൃദയങ്ങൾ ചങ്ങലയിൽ പൂട്ടി താക്കോൽ പുഴയിലേക്ക് ഒഴുക്കിയാണ് ഷാജിയും ജോലിയും വീട്ടിലേക് മടങ്ങിയത്. ഏറെ കാലമായി വിവാഹം കഴിക്കാൻ ആഗ്രഹിച്ച ഷാജി നാട്ടിൽ നിന്നും പെൺ കിട്ടാതായതോടെ തിരിച്ച് ഗൾഫിലേക്ക് പോയി.

അവിടെ എത്തിയപ്പോൾ സുഹൃത്ത് വഴിയാണ് ജൂലി തനിക് കല്യാണത്തിന് താല്പര്യമുണ്ടെന്ന വിവരം പറയുന്നത്. അങ്ങനെയാണ് ഇത്തരം ഒരു വ്യത്യസ്ത വിവാഹ ബന്ധം തിരഞ്ഞെടുത്.

അടുത്ത ബന്ധുക്കളും നാട്ടുകാരും ഒത്തുചേർന്ന വിവാഹ ചടങ്ങ് വളരെ അപൂർവ്വ കാഴ്ചയായി മാറി.

He did not get a girl in the country; Shaji brought the Filipina girl to the forest and tied her up

Next TV

Top Stories