കുറ്റ്യാടിയില്‍ ഇന്ന് കോവിഡില്‍ നേരിയ ആശ്വാസം

കുറ്റ്യാടിയില്‍ ഇന്ന് കോവിഡില്‍ നേരിയ ആശ്വാസം
Nov 24, 2021 09:11 PM | By Kavya N

കുറ്റ്യാടി : കുറ്റ്യാടിയില്‍ ഇന്ന് കോവിഡില്‍ നേരിയ ആശ്വാസം.ഇന്നലെ നാല് രോഗികള്‍ ഉണ്ടായിരുന്ന കുറ്റ്യാടിയില്‍ ഇന്ന് മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ആശ്വാസത്തില്‍ നാദാപുരം മേഖലയില്‍ രോഗികളില്‍ വന്‍ കുറവ് .

ഇന്നലെ മൂന്ന് രോഗികള്‍ ഉണ്ടായിരുന്ന നാദാപുരത്ത് ഇന്ന് ഒരാള്‍ക്ക്‌ മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ ഒന്നും രണ്ടും വീതം രോഗികള്‍ ഉണ്ടായിരുന്ന പുറമേരിയിലും തൂണേരിയിലും ഇന്ന് ഓരോ രോഗികള്‍ വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്.

വളയത്തും വാണിമേലും ഇന്ന് കോവിഡില്‍ വന്‍ ആശ്വാസം .വളയത്തും വാണിമേലും ഇന്ന് ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം എടച്ചേരിയില്‍ ഇന്ന് കോവിഡ് രോഗികള്‍ കൂടി. ഇന്നലെ രണ്ടു രോഗികള്‍ മാത്രം ഉണ്ടായിരുന്ന എടച്ചേരിയില്‍ ഇന്ന് നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 387 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. ഒരാളുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 385 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്. കൂടാതെ ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. 3843 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 683 പേര്‍ കൂടി രോഗമുക്തി നേടി. 10.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 6959 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 552 പേർ ഉൾപ്പടെ 18043 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1171017 പേർ നിരീക്ഷണം പൂർത്തിയാക്കി. 3967 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി കുറക്കുകയും സാമൂഹ്യ വാക്സിനുകളായ സോപ്പ്, സാനിറ്റൈസര്‍, മാസ്ക്, സാമൂഹിക അകലം എന്നിവ എല്ലാവരും കര്‍ശനമായി പാലിക്കുകയും ചെയ്താലേ കോവിഡിന്റെ വ്യാപനം നമുക്ക് തടഞ്ഞു നിര്‍ത്താന് സാധിക്കൂ എന്നും ഏത് സാഹചര്യത്തിലും ഇവ വിട്ടു വീഴ്ച വരുത്താതെ പാലിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.

ഉറവിടം വ്യക്തമല്ലാത്തവര്‍ - 1 കോഴിക്കോട്- 1 വിദേശത്തു നിന്നും വന്നവർ - 0 ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ -0 കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 1 കോഴിക്കോട്- 1 സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ : കോഴിക്കോട് കോര്‍പ്പറേഷന്‍ - 113 അരിക്കുളം - 1 അത്തോളി -2 ആയഞ്ചേരി -0 അഴിയൂര്‍ - 1 ബാലുശ്ശേരി - 9 ചക്കിട്ടപ്പാറ - 2 ചങ്ങരോത്ത് -2 ചാത്തമംഗലം - 8 ചെക്കിയാട് - 0 ചേളന്നൂര്‍ - 9 ചേമഞ്ചേരി - 2 ചെങ്ങോട്ട്കാവ് -0 ചെറുവണ്ണൂര്‍ - 2 ചോറോട് - 1 എടച്ചേരി - 4 ഏറാമല - 2 ഫറോക്ക് - 9 കടലുണ്ടി - 8 കക്കോടി - 3 കാക്കൂര്‍ - 3 കാരശ്ശേരി -2 കട്ടിപ്പാറ - 1 കാവിലുംപാറ -1 കായക്കൊടി -1 കായണ്ണ - 1 കീഴരിയൂര്‍ - 1 കിഴക്കോത്ത് -0 കോടഞ്ചേരി - 6 കൊടിയത്തൂര്‍ - 3 കൊടുവള്ളി - 5 കൊയിലാണ്ടി - 2 കുടരഞ്ഞി - 13 കൂരാച്ചുണ്ട് - 3 കൂത്താളി - 0 കോട്ടൂര്‍ - 3 കുന്ദമംഗലം -23 കുന്നുമ്മല്‍ - 1 കുരുവട്ടൂര്‍ -11 കുറ്റ്യാടി - 3 മടവൂര്‍ - 0 മണിയൂര്‍ -2 മരുതോങ്കര - 0 മാവൂര്‍ - 0 മേപ്പയ്യൂര്‍ -0 മൂടാടി - 2 മുക്കം - 13 നാദാപുരം - 1 നടുവണ്ണൂര്‍ - 2 നന്‍മണ്ട - 30 നരിക്കുനി - 2 നരിപ്പറ്റ - 0 നൊച്ചാട് - 2 ഒളവണ്ണ - 24 ഓമശ്ശേരി -2 ഒഞ്ചിയം - 0 പനങ്ങാട് - 1 പയ്യോളി - 2 പേരാമ്പ്ര -4 പെരുമണ്ണ -3 പെരുവയല്‍ - 8 പുറമേരി - 1 പുതുപ്പാടി - 2 രാമനാട്ടുകര -2 തലക്കുളത്തൂര്‍ - 2 താമരശ്ശേരി - 3 തിക്കോടി - 0 തിരുവള്ളൂര്‍ -0 തിരുവമ്പാടി - 8 തൂണേരി - 1 തുറയൂര്‍ - 1 ഉള്ള്യേരി -3 ഉണ്ണികുളം - 1 വടകര - 1 വളയം - 0 വാണിമേല്‍ - 0 വേളം -0 വില്യാപ്പള്ളി - 1 സ്ഥിതി വിവരം ചുരുക്കത്തിൽ • രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 6959 • കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 70 നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ - 112 സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 7 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 0 സ്വകാര്യ ആശുപത്രികള്‍ - 203 പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 0 വീടുകളില്‍ ചികിത്സയിലുളളവര്‍ - 6250 മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 26

Light relief at covid today in Kuttiyadi

Next TV

Related Stories
 #TalukHospital| കുറ്റ്യാടി താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണ പ്രാരംഭ നടപടികൾ ആരംഭിച്ചു

May 8, 2024 03:15 PM

#TalukHospital| കുറ്റ്യാടി താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണ പ്രാരംഭ നടപടികൾ ആരംഭിച്ചു

ഇതിൻ്റെ ഭാഗമായി ആശുപത്രിക്കു സമീപത്തെ അമ്പതുസെൻ്റോളം വരുന്ന സ്ഥലത്തെ മരങ്ങൾ മുറിച്ചു മാറ്റാൻ...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

May 8, 2024 02:27 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#obituary|പിലാക്കണ്ടി ജലജ അന്തരിച്ചു

May 7, 2024 09:38 PM

#obituary|പിലാക്കണ്ടി ജലജ അന്തരിച്ചു

നാഗം പാറ,പിലാക്കണ്ടി ജലജ 58...

Read More >>
#Alumni |കുറ്റ്യാടി ഇസ്ലാമിയ കോളേജ് പൂർവവിദ്യാർഥി സമ്മേളനം 11ന്

May 7, 2024 03:51 PM

#Alumni |കുറ്റ്യാടി ഇസ്ലാമിയ കോളേജ് പൂർവവിദ്യാർഥി സമ്മേളനം 11ന്

രാവിലെ ഒമ്പത് മുതൽ അഞ്ചു വരെയാണ്...

Read More >>
#achievement|എംബിബിഎസ് നേട്ടം : കൃഷ്ണേന്ദുവിനെ കോൺഗ്രസ് അനുമോദിച്ചു

May 7, 2024 03:41 PM

#achievement|എംബിബിഎസ് നേട്ടം : കൃഷ്ണേന്ദുവിനെ കോൺഗ്രസ് അനുമോദിച്ചു

എൺപത്തിഒന്നാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി...

Read More >>
#parco |വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

May 7, 2024 02:07 PM

#parco |വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ...

Read More >>
Top Stories










News Roundup