Jul 28, 2023 09:59 PM

കായക്കൊടി: പരസ്പ്പര സഹായം ചെയ്യുക എന്നത് ഇന്ന് പലർക്കും മടിയുള്ള ഒരു കാര്യം ആണ്. പലരും സോഷ്യൽ മീഡിയ വഴി വയറലാവാൻ വേണ്ടി ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാറുണ്ട്.

എന്നാൽ അതിലൊന്നും പെടാതെ തന്നെ കുഞ്ഞു മനസുകളിൽ തോന്നുന്ന കാര്യം ചെയ്യുകയാണ് ഈ കുട്ടി കൂട്ടങ്ങൾ.. വഴിയരികിൽ ചത്ത് കിടക്കുന്ന ഒരു കുഞ്ഞു പൂച്ചയെ അവരെല്ലാവരും കൂടി എടുത്ത് കുഴിച്ചു മൂടുന്നു.. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വയറലാവുകയും ചെയ്തു.

കായക്കൊടി എ എം യു പി സ്കൂൾ വിദ്യാർത്ഥികളായ അമിത് ഗുർജാൻ , നസഫി നിസാർ, സജ്‌വ ബിൻത് നിസാർ , രാജ് ഗുർജാർ എന്നിവരാണ് കുട്ടികൾ. ഒട്ടനവധിപേരാണ് വീഡിയോ കണ്ടത്.

കുഞ്ഞു മനസ്സിൽ തോന്നിയ ഈ നന്മ എന്നും അവരോടൊപ്പം ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കും. എല്ലാവര്ക്കും കണ്ടു പഠിക്കാവുന്ന പ്രവർത്തിയാണ് ആ കുട്ടികൾ ചെയ്തത്.

#kayakkodi #amupschool #students

Next TV

Top Stories










News Roundup