മരുതോങ്കര : കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴി നടപ്പിലാക്കിയ ചെട്ടിപ്പൂ പ്രദർശന കൃഷി വിളവെടുപ്പ് നടത്തി. മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. സജിത്ത് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഏഴാം വാർഡ് മെമ്പർ പി. രജിലേഷ് അധ്യക്ഷത വഹിച്ചു.


ഐ. ഐ. എച്. ആർ. ബാംഗ്ലൂർ സ്ഥാപനത്തിൻറെ മികച്ച അർക്ക ഇനങ്ങൾ ആയ അഭി, ഭാനു, ശുഭ, വിപ എന്നിവയാണ് പ്രദർശന കൃഷിക്കായി ഉപയോഗിച്ചിരുന്നത്.
ഓണക്കാലത്ത് വീട്ടാവശ്യത്തിലേക്കുള്ള പൂക്കൾ ഉണ്ടാക്കാനും, ജില്ലയിലെ അർക്ക ഇനങ്ങളുടെ ഉപയോഗം കൂട്ടാനുള്ള വിത്തു ശേഖരണം ലക്ഷ്യമിട്ടുമാണ് ഈ പ്രദർശന തോട്ടം മരുതോങ്കര പഞ്ചായത്തിലെ കോതടിൽ നടപ്പിലാക്കിയത്.
ഈ പരിപാടിയിൽ ഉറവു കർഷക സംഘത്തിലെ അംഗങ്ങളോടൊപ്പം കെ.വി കെ. ഉദ്യോഗസ്ഥരായ ഡോ. പി. രാധാകൃഷ്ണൻ, ഡോ. പി. എസ്. മനോജ്, ഡോ. കെ. എം പ്രകാശ്, കെ പി അഞ്ജന, വി. അശ്വതി എന്നിവരും പ്രതീക്ഷ കർഷക സംഘത്തിലെ അംഗങ്ങളും പങ്കെടുത്തു
#harvest #Chettipu #show #cultivation #success