കുറ്റ്യാടി : പണമിടപാട് പ്രശ്നം ഒത്തുതീർപ്പാക്കാൻ ഇടപെട്ട പൊതുപ്രവർത്തകനെ കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി സിഐ ക്രൂരമായി മർദ്ദിച്ചതായി പരാതി. കക്കട്ടിൽ സ്വദേശി വടക്കേ പറമ്പത്ത് റിയാസ് (45) നെയാണ് മർദ്ദിച്ചത്. ഇന്ന് പകൽ ഒരു മണിയോടെയാണ് സംഭവം.
ശ്വാസതടസ്സം അനുഭവപ്പെട്ട റിയാസ് കക്കട്ടിലിനെ ആശുപത്രിയിൽ തയ്യാറായില്ല. ഏറെ നേരം സ്റ്റേഷനിൽ ഇരുത്തിയ ശേഷം വഴി തടഞ്ഞുവെച്ചെന്ന കേസ് രജിസ്റ്റർ ചെയ്ത് പ്രതിചേർത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. പിന്നീട് റിയാസ് കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
നാദാപുരം സ്വദേശി മുസ്തഫയും വളയം സ്വദേശി അഷ്ക്കറും തമ്മിലുള്ള സാമ്പത്തിക ഇടപാട് തർക്കം പരിഹരിക്കാൻ റിയാസ് ഇടപെട്ടിരുന്നു. മധ്യസ്ഥ തീരുമാനപ്രകാരം കക്കട്ടിലെ ബാങ്കിൽ നിന്ന് വായ്പയെടുത്ത് അഞ്ച് ലക്ഷം രൂപ നൽകാമെന്ന് മുസ്തഫ കുടുംബവും ഉറപ്പ് നൽകിയിരുന്നു.
ഇന്ന് ബാങ്കിലെത്തി മുസ്തഫ രണ്ടര ലക്ഷം രൂപ കൈപറ്റിയപ്പോൾ ഈ തുക അഷ്ക്കറിന് നൽകാൻ തയ്യാറായില്ലെന്നും തുടർന്ന് ഇതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതായി റിയാസ് പറയുന്നു. ഇതിനിടയിൽ പൊലീസ് സഹകരണ ബാങ്കിലെത്തി മുസ്തഫയെ പൊലീസ് വാഹനത്തിൻ കുറ്റ്യാടി സ്റ്റേഷനിലേക്ക് കൊണ്ട് പോയി.
റിയാസിനോടും മറ്റും സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. ആദ്യം മുസ്തഫയെ വിളിച്ച് സംസാരിച്ച സി.ഐ പിന്നീട് റിയാസിനെ വിളിച്ചു വരുത്തി തട്ടിക്കയറുകയായിരുന്നു.
കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നതിനിടെ ആളുകളുടെ മുന്നിൽ വെച്ചാണ് തെറി വിളിച്ച ശേഷം നെഞ്ചിലേക്ക് ഇടിച്ചതെന്നും പൊലീസുകാരാണ് പിടിച്ചു മാറ്റി തന്നെ രക്ഷിച്ചതെന്നും റിയാസ് ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
മുസ്തഫയുടെ പരാതിയിലാണ് റിയാസിനും അഷ്ക്കറിനുമെതിരെ കേസെടുത്തതെന്നാണ് പൊലീസ് വിശദീകരണം. മർദ്ദനത്തെ കുറിച്ച് അറിയാൻ കുറ്റ്യാടി സി ഐ യെ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടെങ്കിൽ അദ്ദേഹം പ്രതികരിച്ചിട്ടില്ല.
Hit in the chest; Public worker brutally beaten by CI at Kuttyadi police station