വേളം: ഭരണ തുടർച്ചയ്ക്കു വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കാൻ നരേന്ദ്ര മോഡി സർക്കാർ നടത്തുന്ന ആസൂത്രിത നീക്കം ജനങ്ങൾ തിരിച്ചറിയണമെന്ന് സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ ആവശ്യപ്പെട്ടു.


പ്രമുഖ സി പി ഐ നേതാവും വേളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന എൻ കെ ശശീന്ദ്രന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് പെരുവയലിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്കൽ സെക്രട്ടറി സി രാജീവൻ അധ്യക്ഷത വഹിച്ചു. ജിതേഷ് കണ്ണപുരം മുഖ്യപ്രഭാഷണം നടത്തി.
സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, അജയ് ആവള, ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ, അഡ്വ.കെ പി ബിനൂപ്, റീന സുരേഷ്,ടി സുരേഷ്,സി കെ ബിജിത്ത് ലാൽ, ഒ കെ രവീന്ദ്രൻ, കെ സത്യൻ, സി കെ ബാബു എന്നിവർ സംസാരിച്ചു.
കെ എം രാജീവൻ സ്വാഗതവും പി അനീഷ് നന്ദിയും പറഞ്ഞു. കാലത്ത് പാർട്ടി പ്രവർത്തകരും ബന്ധുക്കളും ചേർന്ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.വേളത്തെ 25 കേന്ദ്രങ്ങളിൽ പതാക ഉയർത്തി.
പൂളക്കൂൽ പി ആർ നമ്പ്യാർ സ്മാരകത്തിൽ ടി കണാരൻ പതാക ഉയർത്തി. അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിന് തയ്യിൽ ജിഷ, റിനിത പള്ളിയത്ത്, പി സുനിൽ, ടി പി വിനോദൻ, സി രജീഷ്, എൻ പി സുജിത്ത്, പി കെ സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
#nksaseendran #ppsuneer #velam