വേളം : വേളം ഗ്രാമ പഞ്ചായത്ത് അദ്ധ്യാപക ദിനം ആഘോഷിച്ചു. ഉണർവ് പദ്ധതി 23 ന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ സീനിയർ അദ്ധ്യാപകനായ കെ.ടി.രാജൻ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു.


വൈസ് പ്രസിഡണ്ട് കെ.സി. ബാബു, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ, മെംബർമാരായ എം.സി. മൊയ്തു, പി.എം. കുമാരൻ മാസ്റ്റർ, പി.പി. ചന്ദ്രൻ മാസ്റ്റർ, കെ.സി. സിത്താര, അഞ്ജന സത്യൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
#unarv23 #velom #gramapanjayath #teachersday #celebration