വേളം:(kuttiadinews.in) നിപ ഭീതിയിൽ പുതിയ ജാഗ്രത നിർദേശം വേളം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തും വേളം കുടുംബാരോഗ്യ കേന്ദ്രവും പൊതുജനങ്ങൾക്ക് കൃത്യമായ അറിയിപ്പുകൾ നൽകി.


അയൽ പഞ്ചായത്തുകളിൽ നിപാ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വേളം ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾ കൃത്യമായും നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അറിയിച്ചു.മരണവീടുമായി സമ്പർക്കർക്കത്തിൽ ഏർപ്പെട്ടവർ ഉടൻ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്.
മാസ്ക് നിർബന്ധമായും ധരിക്കുക. സാമൂഹ്യ അകലം പാലിക്കുക. പൊതു ജനങ്ങൾ കൂടിച്ചേരുന്നത് പരമാവധി നിയന്ത്രിക്കുക. ആശുപത്രി സന്ദർശനം ഒഴിവാക്കുക. നിലത്തുവീണു കിടക്കുന്നതോ, പക്ഷികളും മൃഗങ്ങളും കടിച്ചിട്ടുള്ള തോ ആയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കരുത്.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക. രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി ഇടപഴകാതിരിക്കാൻ ശ്രദ്ധിക്കുക. ഇടയ്ക്കിടക്ക് സോച്ചുപയോഗിച്ച് കൈകൾ നന്നായി കഴുകണം. സാനിറ്റൈസ ഉപയോഗിക്കുക.
ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും കൃത്യമായ ജാഗ്രത മതിഎന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
#caution #Velam #GramPanchayat #new #instructions